വിസ്മയ കാഴ്ചകളുടെ കക്കയം
.......🖋️കെ കെ ജയേഷ് നനുത്ത മഴയുള്ള പ്രഭാതത്തിലായിരുന്നു കക്കയത്തേക്കുള്ള യാത്ര. വളഞ്ഞും പുളഞ്ഞും നീളുന്ന പാതയിലൂടെ ബൈക്ക് ഇരമ്പി നീങ്ങി. ചുറ്റും ഹരം പിടിപ്പിക്കുന്ന കാഴ്ചകളുടെ സമൃദ്ധിയാണ്. മഴയിൽ കുളിച്ചു നിൽക്കുന്ന കാടിന്റെ വന്യത. പേടിയോടെ നോക്കിക്കാണുന്ന താഴ്‌വരക്കാഴ്ചകൾ. ആൾക്കൂട്ടത്തിന്റെ ബഹളങ്ങളില്ലാതെ ആസ്വദിക്കാവുന്ന കാടിന്റെ വന്യ ഗന്ധം. എങ്ങും പച്ചപ്പിന്റെ നിറ മനോഹാരിത. ഡാമിന് കിലോ മീറ്ററുകൾക്കിപ്പുറത്താണ് കക്കയം അങ്ങാടി. കോഴിക്കോട് നിന്നുള്ള ബസ്സുകൾ ഇവിടെ യാത്ര അവസാനിപ്പിക്കും. ചെറിയ ചില കടകളും വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സുകളുമുള്ള ഒരു ചെറിയ അങ്ങാടിയാണ് കക്കയം....









