വയനാട്ടിലെ ഗോത്രവിഭാഗത്തിലുള്ള യുവാക്കളുടെ ആത്മഹത്യ: കാരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ: വയനാട്ടിൽ ഗോത്രവിഭാഗത്തിലുള്ള യുവാക്കളുടെ ആത്മഹത്യാനിരക്ക് വർധിക്കുന്നതിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വയനാട് ജില്ലാ കളക്ടറും പട്ടികവർഗ വികസന ഓഫീസറും ഇക്കാര്യം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. 10 വർഷത്തിനിടെ വൈത്തിരി താലൂക്കിൽ ആത്മഹത്യ ചെയ്തത് 200 ഓളം യുവാക്കളാണെന്നാണ് മനസിലാക്കുന്നത്. സുൽത്താൻ ബത്തേരിയിലെയും മാനന്തവാടിയിലെയും കണക്കുകൾ പുറത്തു വിടുന്നില്ലെന്നും ആക്ഷേപമുണ്ട്. 2011ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 1.45% മാത്രമാണ് ഗോത്രവിഭാഗക്കാർ. വയനാട്, ഇടുക്കി ജില്ലകളിലാണ് ഗോത്രവർഗ്ഗക്കാർ കൂടുതൽ. പട്ടികവർഗ്ഗവിഭാഗത്തിലുള്ളവരുടെ വികസനത്തിന് വേണ്ടി...