ഇനാക്ടസ്-ഐഐടി ഡൽഹി എസ്‌ഐബി ഫിനത്തോൺ ഇപ്പോള്‍ അപേക്ഷിക്കാം
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കും ഇനാക്ടസ്-ഐഐടി ഡൽഹിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഹാക്കത്തോണ്‍ മത്സരം എസ്‌ഐബി ഫിനത്തോണില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. ഐഐടി വിദ്യാര്‍ത്ഥികള്‍, എഞ്ചിനീയറിങ് വിദഗ്ധര്‍, ടെക്‌നോളജി തല്‍പ്പരര്‍ തുടങ്ങി ഏതു മേഖലകളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം. 18 വയസ്സ് തികഞ്ഞിരിക്കണം. ഗെയ്മിഫിക്കേഷന്‍, വെര്‍ച്വല്‍ ബ്രാഞ്ച്, ഹൈപ്പര്‍ പേഴ്‌സനലൈസേഷന്‍ ഓഫ് മൊബൈല്‍ ആപ്പ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് എസ്‌ഐബി ഫിനത്തോൺ പ്രോഗ്രാമിങ് മത്സരം അരങ്ങേറുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. ബാങ്കിങ് മേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ...