ഫ്രാന്‍സിനെ പൂട്ടി ; സ്‌പെയ്ന്‍ ലോകകപ്പ് ഫൈനലില്‍
ഡാളസ്: 2026 ഫിഫ ലോകകപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയ്ന്‍ ഫൈനലില്‍. ഡാളസില്‍ നടന്ന വാശിയേറിയ സെമിഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടാണ് സ്‌പെയിന്‍ കലാശപ്പോരാട്ടത്തിലേക്ക് ടിക്കറ്റെടുത്തത്. ഇരു പകുതികളിലുമായി മികേല്‍ ഒയര്‍സബാല്‍, പെഡ്രോ പൊറോ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോളുകള്‍ നേടിയത്. 2010-ന് ശേഷം ആദ്യമായാണ് സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്.മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്‌നെ ലമിന്‍ യമാലിനെ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് സ്‌പെയിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്ക് എടുത്ത മൈക്കല്‍ ഒയാര്‍സബാല്‍ പന്ത്...









