വിംസീ ജന്മശതാബ്ദി പുരസ്കാരം പി. മാളവികക്ക്
കോഴിക്കോട്:വിഖ്യാത സ്പോർട്സ് ജേർണലിസ്റ്റും മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന വിംസീയുടെ {വി എം ബാലചന്ദ്രൻ} ജന്മശതാബ്ദി പ്രമാണിച്ചു ഫുട്ബാളിൽ ഉയർന്നു വരുന്ന താരത്തിനു സീനിയർ ജേർണലിസ്റ്റ്‌സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയും വിംസീയുടെ കുടുംബവും ചേർന്നു നൽകുന്ന വിംസീ സെന്റിനറി അവാർഡിന് ഇന്ത്യൻ വനിതാ സീനിയർ ഫുട്ബോൾ ടീം അംഗം പി. മാളവികയെ തെരഞ്ഞെടുത്തു. 50000 രൂപയും ഫലകവുമാണ് അവാർഡ്. മുൻ ഇന്ത്യൻ താരങ്ങളും പരിശീലകരുമായ വിക്ടർ മഞ്ഞില, ജോപോൾ അഞ്ചേരി, സ്പോർട്സ് ജേർണലിസ്റ്റുകളായ ആർ രഞ്ജിത്ത്, അനീഷ് പി നായർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ്...




