ആസ്റ്റര്‍ ഫോക്കസ് സഞ്ചരിക്കുന്ന ആശുപത്രി ബിഹാറില്‍
കോഴിക്കോട്: ആസ്റ്റര്‍ ഡിഎം ഹെൽത്ത് കെയറും ഫോക്കസ് ഇന്ത്യയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ സഞ്ചരിക്കുന്ന ആശുപത്രിക്ക് ഞായറാഴ്ച ബിഹാറിലെ കട്ടിഹാറില് തുടക്കമാവും. 30 ലക്ഷത്തോളം ഗ്രാമീണര്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനം ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ടെ നിര്‍വഹിക്കും. പുര്‍നിയ എംപി പപ്പു യാദവ്, കട്ടിഹാര്‍ എംപി താരിഖ് അന്‍വര്‍, ജില്ലാ കലക്റ്റര്‍ മനീഷ് കുമാര്‍ മീണ എന്നിവര്‍ വിവിധ പദ്ധതികൾ പ്രഖ്യാപിക്കും. ചെറിയ ചികിത്സകൾ പോലും വലിയ ആര്‍ഭാടമായി കരുതപ്പെടുന്ന ബിഹാറിലെ ദരിദ്ര ഗ്രാമങ്ങളിലാണ് മൊബൈല്‍ മെഡിക്കല്‍ വാന്‍ സന്ദര്‍ശനം നടത്തുക. വാഹനത്തില്‍ സ്ഥിരമായി...