എൻ.ഡി.എ.147 കേന്ദ്രങ്ങളിൽ ജന പഞ്ചായത്ത് സംഘടിപ്പക്കും
കോഴിക്കോട്:നരേന്ദ്ര മോദി സർക്കാരിൻറെ ഭരണനേട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി രണ്ടായിരം ജന പഞ്ചായത്തുകൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ജില്ലയിൽ നൂറ്റി നാല്പത്തി ഏഴ് ഏരിയാ കേന്ദ്രങ്ങളിൽ 'പുതിയകേരളം മോദിക്കൊപ്പം' എന്ന മുദ്രാവാക്യമുയർത്തി ജനപഞ്ചായത്ത് പരിപാടികൾ സംഘടിപ്പിക്കുമെന്ന് എൻ.ഡി.എ.ജില്ലാചെയർമാൻ അഡ്വ.വി.കെ.സജീവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി കേന്ദ്ര സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് പഞ്ചായത്ത് ജനസഭ എന്ന പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്.മോദി സർക്കാരിൻ്റെ അടിസ്ഥാനവികസന പദ്ധതികളും,സാമൂഹ്യക്ഷമപദ്ധതികളും വിശദീകരിച്ച് വികസിത ഇന്ത്യയെ പ്രധാനം ചെയ്തുവെന്ന് ബോധ്യപ്പെടുത്തുന്നതോടൊപ്പം പദ്ധതിഗുണഭോക്താക്കളെ ജനപഞ്ചായത്ത് വേദിയിലേക്കെത്തിക്കുകയും ചെയ്യും.സംസ്ഥാനസർക്കാരിൻ്റെ കെടുകാര്യസ്ഥതയും,അഴിമതിയും,ധൂർത്തും സംസ്ഥാനത്തിൻ്റെ...