ബഹുമുഖ പദ്ധതികളുമായി ഇസ്ലാമിക് സ്റ്റഡീസ് ഓൾ ഇന്ത്യ കോൺഫറൻസ് സമാപിച്ചു
വാഴയൂർ: 'അറബ് സംസ്കാരത്തിനും ഇസ്ലാമിക് സ്റ്റഡീസിനും ഇന്ത്യൻ സംഭാവന' എന്ന വിഷയത്തിൽ നാല് ദിവസങ്ങളായി സാഫി ക്യാമ്പസിൽ നടന്ന സെമിനാർ സമാപിച്ചു. ആഗോളതലത്തിൽ അനുദിനം വളരുന്ന ഇസ്ലാമിക് സ്റ്റഡീസ് പഠന ഗവേഷണ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ഒരു ദേശീയ പ്രൊഫഷണൽ ബോഡി രൂപീകരിക്കാൻ തീരുമാനമായി. ഡിസംബർ 20 മുതൽ 23 വരെ നടന്ന കോൺഫറൻസ് ഡൽഹി ജാമിയ മില്ലിയ ഡീൻ പ്രൊഫ. ഇഖ്തിദാർ മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. സാഫി പ്രിൻസിപ്പൽ പ്രൊഫ. ഇപി ഇമ്പിച്ചിക്കോയ അദ്ധ്യക്ഷത വഹിച്ചു. ഡോ. സിപി ഹബീബ് റഹ്മാൻ...