Monday, October 14, 2024

Cinema

CinemaGeneral

ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: മുന്‍ഭാര്യയേയും മകളേയും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയെക്കുറിച്ചും മകളെക്കുറിച്ചും പരാമര്‍ശങ്ങള്‍ പാടില്ലെന്ന ഉപാധിയിലാണ് ജാമ്യം നല്‍കിയത്. മുന്‍ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല, അവരെ ബന്ധപ്പെടാന്‍ പാടില്ല തുടങ്ങിയ കാര്യങ്ങളാണ് ജാമ്യവ്യവസ്ഥയിലുള്ളത്. അതേസമയം അറസ്റ്റ് ചെയ്തതില്‍ വേദനയില്ലെന്നും എന്നാല്‍ സ്വന്തം ചോര തന്നെ എതിരായി സംസാരിക്കുമ്പോള്‍ വേദനയുണ്ടെന്ന് ബാല പ്രതികരിച്ചു. ജാമ്യം ലഭിച്ച് പുറത്തുവന്നതിനു പിന്നാലെയായിരുന്നു നടന്റെ പ്രതികരണം....

Cinema

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍

കൊച്ചി: മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍. കടവന്ത്ര പൊലിസാണ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോഷ്യല്‍മീഡിയയിലുടെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെയാണ് ബാലയെ പാലാരിവട്ടത്തുള്ള...

Cinema

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ താരങ്ങള്‍ക്കെതിരെ കേസ്. സ്വാസിക, ബീന ആന്റണി, ഭര്‍ത്താവ് മനോജ് എന്നിവര്‍ക്കെതിരെയാണ് നടപടി. ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടര്‍ന്നാണ്...

CinemaGeneral

നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് ഇന്നും അന്വേഷണ കമ്മിഷന് മുന്നില്‍ ഹാജരായേക്കും. ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാല്‍...

Cinema

തകര്‍ത്താടി ഫഹദ്, വേട്ടയ്യൻ , ആദ്യ പ്രതികരണങ്ങള്‍

കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്റെ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തി. ആവേശം നിറക്കുന്ന ചിത്രമാണ് എന്നാണ് തിയറ്റര്‍ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. നിറഞ്ഞാടുന്ന രജനികാന്തിനെയാണ് വേട്ടയ്യനില്‍ കാണാനാകുന്നത്. ഫഹദും തകര്‍ത്താടിയെന്ന് വേട്ടയ്യൻ സിനിമ തിയറ്ററില്‍...

Cinema

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു

പത്തനംതിട്ട: നടനും നിര്‍മ്മാതാവുമായ ടി.പി മാധവന്‍ (88 ) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വര്‍ഷങ്ങളായി പത്തനാപുരം ഗാന്ധിഭവനില്‍ ആയിരുന്നു താമസം. സംസ്‌കാരം നാളെ...

Cinema

സിനിമിനി – ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നാളെ

കോഴിക്കോട്: കോഴിക്കോട് ഫിലിം സൊസൈറ്റി(കെ എഫ് എസ്) യും മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും (മാഗ് കോം) സംയുകതമായി സംഘടിപ്പിക്കുന്ന സിനിമിനി ഷോർട്ട് ഫിലിം ഫെസ്റ്റ്...

Cinema

സിദ്ദിഖ് മടങ്ങി; ഇന്ന് വിശദമായി ചോദ്യം ചെയ്തില്ലെന്ന് അന്വേഷണ സംഘം

കൊച്ചി: ബലാത്സം​ഗ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യാൻ ഹാജരായ നടൻ സിദ്ദിഖ് മടങ്ങി. രണ്ടര മണിക്കൂറിന് ശേഷമാണ് സിദ്ദിഖ് മടങ്ങിപ്പോയത്. എന്നാല്‍ ബലാത്സംഗ...

Cinema

നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: ബലാത്സംഗ കേസ് പ്രതി നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ ആണ് സിദ്ദിഖ് എത്തിയത്. എന്നാല്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന്...

Cinema

കെട്ട്യോൻ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

കോഴിക്കോട്: ആക്രികല്യാണം എന്ന ചിത്രത്തിന് ശേഷം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ദേവപർവ്വം മൂവീസിന്റെ ബാനറിൽ ക്യാപ്റ്റൻ വിജയ് സംവിധാനം നിർവഹിക്കുന്ന കെട്ട്യോൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ...

1 2 22
Page 1 of 22