ദിവ്യയാണ് കൊലപാതകി, സി.പി.എം കൂട്ടുപ്രതിയും: എം.ടി.രമേശ്
കോഴിക്കോട്:കണ്ണൂർ എ.ഡി.എം നവീൻ ബാബു സി.പി.എം ഭീകരതയുടെ ഇരയാണ്. ഉദ്യോഗസ്ഥരാകെ സി.പി.എം പ്രവർത്തകരുടെ അടിമകളായിരിക്കണമെന്ന ധാർഷ്ട്യത്തിന് വഴങ്ങാതിരുന്നതാണ് നവീൻ ബാബു ചെയ്ത കുറ്റം.ആ ഉദ്യോഗസ്ഥനെ പി.പി ദിവ്യ കൊലപ്പെടുത്തുകയായിരുന്നു. ദിവ്യ തോജോവധം ചെയ്ത ഉദ്യോഗസ്ഥൻ്റെ ആത്മഹത്യയുടെ പൂർണ ഉത്തരവാദിത്തം അവർക്കു മാത്രമാണെന്ന് ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ ദിവ്യക്ക് അർഹതയില്ല. അവരുടെ രാജി സി.പി.എം ആവശ്യപ്പെടണം, കൂടാതെ ദിവ്യയ്ക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുക്കാൻ പൊലീസ് തയാറാകണം. പൊലീസ് തെളിവ് നശിപ്പിയ്ക്കാൻ കൂട്ടുനിൽക്കുകയാണെന്ന് പ്രഥമദൃഷ്ട്യ സംശയിക്കാം....