• Home  
  • എം. എൻ. ഗോവിന്ദൻ നായർ കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് ദിശാബോധം നൽകിയ നേതാവ്: അഡ്വ. പി. ഗവാസ്
- Latest - Politics

എം. എൻ. ഗോവിന്ദൻ നായർ കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് ദിശാബോധം നൽകിയ നേതാവ്: അഡ്വ. പി. ഗവാസ്

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നതനായ നേതാവും സംസ്ഥാന സെക്രട്ടറിയും കേരളത്തിലെ മന്ത്രിയും പാർലമെന്റ് അംഗവുമെല്ലാമായിരുന്ന സഖാവ് എം. എൻ. ഗോവിന്ദൻ നായരുടെ 42-ാം ചരമവാർഷിക ദിനത്തിൽ സിപിഐ കോഴിക്കോട് സിറ്റി സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറി അഡ്വ പി. ഗവാസ് ഉദ്ഘാടനം ചെയ്തു. സിറ്റി നോർത്ത് മണ്ഡലം സെക്രട്ടറി എം. കെ. പ്രജോഷ് അധ്യക്ഷത വഹിച്ചു. ക്രാന്തദർശിയായ രാഷ്‌ട്രിയ നേതാവും ഭരണാധികാരിയുമായിരുന്നു എം. എൻ. ഗോവിന്ദൻ നായരെന്ന് അഡ്വ […]

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നതനായ നേതാവും സംസ്ഥാന സെക്രട്ടറിയും കേരളത്തിലെ മന്ത്രിയും പാർലമെന്റ് അംഗവുമെല്ലാമായിരുന്ന സഖാവ് എം. എൻ. ഗോവിന്ദൻ നായരുടെ 42-ാം ചരമവാർഷിക ദിനത്തിൽ സിപിഐ കോഴിക്കോട് സിറ്റി സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറി അഡ്വ പി. ഗവാസ് ഉദ്ഘാടനം ചെയ്തു. സിറ്റി നോർത്ത് മണ്ഡലം സെക്രട്ടറി എം. കെ. പ്രജോഷ് അധ്യക്ഷത വഹിച്ചു.

ക്രാന്തദർശിയായ രാഷ്‌ട്രിയ നേതാവും ഭരണാധികാരിയുമായിരുന്നു എം. എൻ. ഗോവിന്ദൻ നായരെന്ന് അഡ്വ പി. ഗവാസ് പറഞ്ഞു. ആധുനിക കേരളത്തിന്റെ രൂപീകരണത്തിൽ നിർണായകമായ പങ്കുവഹിക്കുകയും കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് വലിയ സംഭാവനകൾ നൽകുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം.

ബാലറ്റ് പേപ്പറിലൂടെ 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റിനെ അധികാരത്തിലേറ്റുന്നതിന് നേതൃത്വം കൊടുത്തത് അന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എം എൻ ആയിരുന്നു.

എം എൻ വിഭാവനം ചെയ്ത ലക്ഷംവീട് പദ്ധതി കേരളത്തിലെ ഭവനനിർമാണ പദ്ധതികളുടെ ചരിത്രത്തിലെ സുപ്രധാന അധ്യായമാണ്. എൽ ഡി എഫ് സർക്കാർ നടപ്പിലാക്കിയ ലൈഫ് ഭവനപദ്ധതിയുടെ ആശയപരമായ ആദ്യരൂപങ്ങളിലൊന്നായി ലക്ഷംവീട് പദ്ധതിയെ കാണാം.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ രൂപീകരണത്തിലും യാഥാർഥ്യമാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് കേരളത്തിന്റെ വികസന ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടുമെന്നും പി. ഗവാസ് പറഞ്ഞു.

പാർലമെന്റ് അംഗമെന്ന നിലയിൽ രാജ്യത്തെ ദളിതരുടെയും ആദിവാസികളുടെയും പ്രശ്നങ്ങൾ ദേശീയതലത്തിൽ പൊതുശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നതിനും അദ്ദേഹം നേതൃത്വം നൽകി. ഇതിന്റെ ഭാഗമായി പാർലമെന്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ സത്യാഗ്രഹ സമരങ്ങൾ ഉൾപ്പെടെയുള്ള ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. എം. എൻ. ഗോവിന്ദൻ നായരുടെ ഓർമ്മകൾ കേരളത്തിന്റെ പൊതുസാമൂഹ്യ മുന്നേറ്റങ്ങൾക്ക് കൂടുതൽ കരുത്തുപകരും. കേരളത്തിന്റെ വികസനത്തെയും സാമൂഹ്യ പുരോഗതിയെയും പിന്നോട്ടടിക്കുന്ന വി.ഡി. സതീശൻ സർക്കാരിന്റെ നയങ്ങൾക്കെതിരായ ജനകീയ പ്രക്ഷോഭങ്ങൾക്കും അദ്ദേഹത്തിന്റെ പോരാട്ടസ്മരണകൾ പ്രചോദനമാകുമെന്നും പി. ഗവാസ് കൂട്ടിച്ചേർത്തു.

ചടങ്ങിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ. കെ. ബാലൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. കെ. നാസർ, ജില്ലാ എക്സി. അംഗം ഇ.സി സതീശൻ, ജില്ലാ കൗൺസിൽ അംഗം ആശാ ശശാശങ്കൻ, സിറ്റി സൗത്ത് സെക്രട്ടറി പി അസീസ് ബാബു എന്നിവർ പ്രസംഗിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.