• Home  
  • ഭരണഘടനാ വാരാചരണം; മർകസ് ലോ കോളേജിൽ വൈവിധ്യമാർന്ന പരിപാടികൾ
- Education - Latest

ഭരണഘടനാ വാരാചരണം; മർകസ് ലോ കോളേജിൽ വൈവിധ്യമാർന്ന പരിപാടികൾ

മർകസ് നോളജ് സിറ്റി; മർകസ് ലോ കോളേജിൽ വിപുലമായ പരിപാടികളോടെ ഭരണഘടനാ വാരാചരണത്തിന് തുടക്കമായി. പ്രിൻസിപ്പൽ ഡോ. അഞ്ജു എൻ. പിള്ള ഭരണഘടനയുടെ ആമുഖം വായിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ ഭരണഘടന സംബന്ധമായ ആഴത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും പൊതുജനങ്ങൾക്ക് ഭരണഘടനാ വിദ്യാഭ്യാസം നൽകുന്നതിനും ആവശ്യമായ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഭരണഘടനയുമായി ബന്ധപ്പെട്ട സുപ്രധാന കോടതി വിധികൾ വിശദീകരിക്കുന്ന കൊളാഷ് പ്രദർശനം, വിദ്യാർത്ഥികൾക്കായുള്ള ദേശീയതല ക്വിസ് മത്സരം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവബോധ ക്ലാസുകൾ, ട്രയൽ അഡ്വക്കസി മത്സരം, സ്ട്രീറ്റ് […]

മർകസ് നോളജ് സിറ്റി; മർകസ് ലോ കോളേജിൽ വിപുലമായ പരിപാടികളോടെ ഭരണഘടനാ വാരാചരണത്തിന് തുടക്കമായി. പ്രിൻസിപ്പൽ ഡോ. അഞ്ജു എൻ. പിള്ള ഭരണഘടനയുടെ ആമുഖം വായിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളിൽ ഭരണഘടന സംബന്ധമായ ആഴത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും പൊതുജനങ്ങൾക്ക് ഭരണഘടനാ വിദ്യാഭ്യാസം നൽകുന്നതിനും ആവശ്യമായ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഭരണഘടനയുമായി ബന്ധപ്പെട്ട സുപ്രധാന കോടതി വിധികൾ വിശദീകരിക്കുന്ന കൊളാഷ് പ്രദർശനം, വിദ്യാർത്ഥികൾക്കായുള്ള ദേശീയതല ക്വിസ് മത്സരം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവബോധ ക്ലാസുകൾ, ട്രയൽ അഡ്വക്കസി മത്സരം, സ്ട്രീറ്റ് ചാറ്റ്, റീൽ നിർമ്മാണ മത്സരം എന്നിവ നടക്കും.

ഡിസംബർ 12 ശനിയാഴ്ച ഹൈക്കോടതി ജസ്റ്റിസ് ശ്യാംകുമാർ വി. എം. ഭരണഘടനാ പ്രഭാഷണം നടത്തുകയും നോളജ് സിറ്റിയിൽ നിർമ്മിക്കുന്ന ഭരണഘടനാ ചത്വരം ശിലാസ്ഥാപനം നടത്തുകയും ചെയ്യും.

പരിപാടികളുടെ കോർഡിനേറ്റർമാരായി അസിസ്റ്റന്റ് പ്രൊഫസർമാരായ രതുല്‍ദേവ് എസ്., ജിഷ ജാസ്മിൻ എ., അമൃജ കെ. എന്നിവരെ തിരഞ്ഞെടുത്തു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.