സ്വകാര്യ സ്കൂളുകൾ അടച്ചുപൂട്ടുമെന്ന മന്ത്രിയുടെ പ്രഖ്യാപനം അംഗീകരിക്കാനാകില്ലെന്ന് അസോസിയേഷൻ
കോഴിക്കോട് : സർക്കാരിന്റെ അനുവാദമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ തുറന്ന് പ്രവർത്തിക്കാന്‍ അനുവദിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് കേരള പ്രൈവറ്റ് അൺ എയ്ഡഡ് സ്കൂൾസ് മാനേജ്‍മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നിസാർ ഒളവണ്ണ പ്രസ്താവിച്ചു. ആർക്കും എവിടെയും വിദ്യാലയം ആരംഭിക്കാവുന്ന സാഹചര്യമാണെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞത് തെറ്റിധാരണ പരത്താനാണ്. സർക്കാരിന്റെ അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ച നൂറു കണക്കിന് വിദ്യാലയങ്ങൾ കേരളത്തിൽ ഉണ്ട്. 'സർക്കാർ പോളിസി' എന്ന പേരുപറഞ്ഞു ഇത്തരം സ്ഥാപങ്ങൾക്ക് അംഗീകാരം നൽകാതെ വിദ്യാഭ്യാസ വകുപ്പ് ഉരുണ്ട് കളിക്കുകയാണ്. അദ്ദേഹം പറഞ്ഞു....