• Home  
  • റിഫ്ലക്ഷൻസ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
- Art & Culture - Latest

റിഫ്ലക്ഷൻസ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഭിന്നശേഷിക്കാരായ വ്യക്തികളുടെ സർഗാത്മക കഴിവുകളും കലാപ്രതിഭകളും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത് കെയർ ഫൗണ്ടേഷൻ – കാരുണ്യതീരം, സി.ആർ.സി കോഴിക്കോട്, ദി ബിസിനസ് ക്ലബ് ഇന്റർനാഷണൽ എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘റിഫ്ലക്ഷൻസ് – ആർട്ട് വിത്തൗട്ട് ലിമിറ്റ്സ്’ സംസ്ഥാനതല കലാപ്രദർശനത്തിന്റെയും സാംസ്കാരികോത്സവത്തിന്റെയും സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ചേവായൂർ കൊമ്പോസിറ്റ് റീജിയണൽ സെന്റർ (സി.ആർ.സി) ക്യാമ്പസിൽ നടന്നു. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. റിഫ്ലക്ഷൻസ് ജനറൽ കൺവീനർ കെ.പി.യു. […]

കോഴിക്കോട്: ഭിന്നശേഷിക്കാരായ വ്യക്തികളുടെ സർഗാത്മക കഴിവുകളും കലാപ്രതിഭകളും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത് കെയർ ഫൗണ്ടേഷൻ – കാരുണ്യതീരം, സി.ആർ.സി കോഴിക്കോട്, ദി ബിസിനസ് ക്ലബ് ഇന്റർനാഷണൽ എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘റിഫ്ലക്ഷൻസ് – ആർട്ട് വിത്തൗട്ട് ലിമിറ്റ്സ്’ സംസ്ഥാനതല കലാപ്രദർശനത്തിന്റെയും സാംസ്കാരികോത്സവത്തിന്റെയും സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ചേവായൂർ കൊമ്പോസിറ്റ് റീജിയണൽ സെന്റർ (സി.ആർ.സി) ക്യാമ്പസിൽ നടന്നു.

മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. റിഫ്ലക്ഷൻസ് ജനറൽ കൺവീനർ കെ.പി.യു. അലി സ്വാഗതം പറഞ്ഞു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് പേട്രൺ ഷുക്കൂർ കിനാലൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് വൈസ് ചെയർമാൻ റെനീഷ് പേരാമ്പ്ര മുഖ്യാതിഥിയായി പങ്കെടുത്തു. സി.ആർ.സി റിഹാബിലിറ്റേഷൻ ഹെഡ് ഡോ. ഗോപി രാജ്, റോട്ടറി ഇന്റർനാഷണൽ അസിസ്റ്റന്റ് ഗവർണർ സന്നാഫ് പാലക്കണ്ടി എന്നിവർ ആശംസകൾ നേർന്നു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഷമീർ ബാവ നന്ദി പറഞ്ഞു.

ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ കഴിവുകൾക്കും സർഗാത്മക ആവിഷ്കാരങ്ങൾക്കും അർഹമായ അംഗീകാരവും പ്രോത്സാഹനവും ഉറപ്പാക്കുന്നതിനൊപ്പം, കലയുടെ ലോകത്ത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും സാമൂഹിക ഉൾച്ചേർക്കലിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്നതാണ് റിഫ്ലക്ഷൻസിന്റെ ലക്ഷ്യം.

ഡിസംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിലും കോഴിക്കോട് ടൗൺ ഹാളിലുമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ മുന്നൊരുക്കങ്ങൾക്കും ഏകോപന പ്രവർത്തനങ്ങൾക്കും സ്വാഗതസംഘം ഓഫീസ് നേതൃത്വം നൽകും. കലാപ്രദർശനം, സാംസ്കാരിക പരിപാടികൾ, സംവാദങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് റിഫ്ലക്ഷൻസിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.

 

 

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.