കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും 6 പെൺകുട്ടികളെ കാണാതായ അതീവ ഗൗരവകരമായ സംഭവത്തിൽ ഇവർക്ക് ലഭിച്ച സാമ്പത്തിക സഹായങ്ങളും ബാഹ്യ ഇടപെടലുകളും കണ്ടെത്തി കുറ്റക്കാർ ക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്നും ചിൽഡ്രൻസ് ഹോമിന്റെ നടത്തിപ്പിലെ പാളിച്ചകൾക്ക് അധികൃതർ മറുപടി പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മഹിളാമോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

മഹിളാമോർച്ച ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് രമ്യ മുരളി അധ്യക്ഷത വഹിച്ചു.

മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സി കെ ലീല, ബിജെപി നോർത്ത് മണ്ഡലം പ്രസിഡന്റ് സബിത പ്രഹ്ലാദൻ, ശോഭാ സുരേന്ദ്രൻ,സോമിത ശശികുമാർ, സഗിജ സത്യൻ, കൺസിലർ സരിത പറയേരി,അമ്പിളി, രജിത തുടങ്ങിയവർ പങ്കെടുത്തു.