GeneralLatest

കടലുണ്ടിയിൽ നിന്നുള്ള കെ.എസ്.ആർ.ടിസി.ബസ്സുകൾ പുനഃസ്ഥാപിക്കണം: സഹൃദയവേദി

Nano News

കടലുണ്ടി: കടലുണ്ടിയിൽ നിന്ന് കോഴിക്കോട് നഗരം, മെഡിക്കൽകോളേജ്,കുന്നമംഗലം,
എലത്തൂർ എന്നിവടങ്ങളിലേക്ക്സർവ്വീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ്സുകൾ പുനഃസ്ഥാപിക്കണമെന്ന്,
കടലുണ്ടി സഹൃദയ വേദി ആവശ്യപ്പെട്ടു.ഇതു സംബന്ധിച്ച നിവേദനം ഗതാഗത വകുപ്പ് മന്ത്രിക്ക് അയച്ചു.മലബാറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്കടലുണ്ടി. സമ്പന്നമായ ജൈവ വൈവിധ്യവും
വിപുലമായ കണ്ടൽക്കാടുകളും ഉൾക്കൊള്ളുന്ന ഈ പ്രദേശം കേരള വനം വകുപ്പിന്റെ കീഴിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്വാണ്. വിദ്യാർത്ഥികൾ, ഗവേഷകർ, പ്രകൃതി പഠന സംഘങ്ങൾ, വിനോദ സഞ്ചാരികൾ തുടങ്ങിയവരുടെ സ്ഥിരം സന്ദർശന കേന്ദ്രമാണ്.

ഈ പരിഗണയിലാണ് 2008, 2016, 2021ൽ കടലുണ്ടിയിൽ നിന്ന് കോഴിക്കോട് നഗരം, മെഡിക്കൽ കോളേജ്, കുന്നമംഗലം, എലത്തൂർ എന്നിവിടങ്ങളിലേക്ക് ബസ്സ് സർവ്വീസുകൾ ഉണ്ടായിരുന്നത്.

പൊതു ജനങ്ങൾക്ക് ഏറെ ആശ്വാസകരമായിരുന്ന ഈ സർവ്വീസുകൾ പിന്നീട് യാതൊരു മുന്നറിയിപ്പുമില്ലാതെ,നിർത്തലാക്കി.

പുന:രാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളും അപേക്ഷകളുംനൽകിയിട്ടും യാതൊരു നടപടിയുംഉണ്ടായിട്ടില്ലെന്ന് സഹൃദയ വേദി ആരോപിച്ചു.

കടലുണ്ടിറെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് വട്ടപ്പറമ്പ്, കടുക്കബസാർ, ചാലിയം, കരുവൻതിരുത്തി, ഫറോക്ക് വഴി കോഴിക്കോട്,ഭാഗത്തേക്ക് നടത്തുന്ന
സർവീസുകൾ വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും രോഗികൾക്കും വയോജനങ്ങൾക്കും വലിയ ആശ്വാസമാകും.

കൂടാതെ പ്രദേശത്തെ വിനോദസഞ്ചാര വികസനത്തിനും പൊതുഗതാഗത ശൃംഖലശക്തിപ്പെടുത്തുന്നതിനും സഹായകരമാകും.

ബസ്സ് സർവ്വീസുകൾ പുനഃസ്ഥാപിക്കുന്നതിന് ഗതാഗതവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സഹൃദയ വേദി ആവശ്യപ്പെട്ടു.

ചെയർമാൻ അനിൽമാരാത്ത് അദ്ധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് മെമ്പർമാരായ സി.വി.ബാവ, കൃഷ്ണൻ കാക്കാതിരുത്തി, മുരളിമുണ്ടോങ്ങാട്ട്,എം.എം.മഠത്തിൽ,അനീഷ് അമ്പാളി, ഷാനവാസ് മാരാത്ത്, ഡോ.എം.വി.മുഹമ്മദ്ഷിയാസ്, സി.കെ.സത്യൻ, യൂസഫ് കടലുണ്ടി, ഹുസൈൻകോയമാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.
കോ-ഓഡിനേറ്റർ
മുസ്തഫ കേളപ്പാട്ടിൽ സ്വാഗതവും
നാസർ ഷാ,നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply

error: Content is protected !!