Local News

കടലുണ്ടിയിൽ, വിദ്യാർത്ഥികൾക്ക് – വീട്ടിലൊരു ലൈബ്രറിക്ക് തുടക്കം.

Nano News

കടലുണ്ടി:വിദ്യാർത്ഥികൾക്ക്, അറിവും വായനാ ശീലവും വളർത്തുന്നതിനുള്ള,കടലുണ്ടി പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രത്തിന്റെ – വീട്ടിലൊരുലൈബ്രറി – എന്ന നൂതന പദ്ധതിക്ക്തുടക്കം കുറിച്ചു.

പാഠ പുസ്തകങ്ങൾക്കൊപ്പം – കഥാ കവിതാ പുസ്തകങ്ങൾ, വിജ്ഞാനകോശങ്ങൾവായിക്കുന്നതിലൂടെ ഭാഷാ പാടവും ചിന്താശേഷിയും വർദ്ധിപ്പിക്കാനും പരീക്ഷകൾക്ക് തയ്യാറെടുക്കാനും സ്വയം പഠിക്കാനുമുള്ള, അന്തരീക്ഷം ലൈബ്രറിയിലൂടെ വീട്ടിൽ ഒരുക്കുകയാണ്, ഈപദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

പുസ്തകവായനയിലൂടെ, വിദ്യാർത്ഥികളിൽ അച്ചടക്കവും ഏകാഗ്രതയും സർഗാത്മകതയും വളർത്തുക എന്നുകൂടി
ലൈബ്രറി ലക്ഷ്യമിടുന്നു.

കടലുണ്ടി ഗ്രാമപഞ്ചായത്ത്, വാർഡ് 23 ലെ എട്ടാം ക്ലാസ് വിദ്യാർത്ഥി വി.എം വേദികയുടെ വീട്ടിലാണ് ലൈബ്രറി ഒരുക്കിയത്. അദ്ധ്യാപക ദമ്പതികളായ വി.എം. മുരുകൻ, വി.വിബിന എന്നിവരുടെ മകളാണ് വേദിക.

ചാലിയം ആശുപത്രിപ്പടിയിലെ സ്വർഗം വീട്ടിൽ നടന്ന ചടങ്ങ് പഞ്ചായത്ത് മെമ്പർ ലുബൈന ബഷീർ പുസ്തകങ്ങൾ വേദികക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
കടലുണ്ടി പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രം പ്രസിഡണ്ട്‌ അനിൽ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കൃഷ്ണദാസ് വല്ലാപ്പുന്നി ആമുഖഭാഷണം നടത്തി. ദിനേശ്ബാബു അത്തോളി, ഷാജിവട്ടപ്പറമ്പ്, ശിവൻപഴഞ്ചണ്ണൂർ, നൗഷാദ് വട്ടപ്പറമ്പ്, വി.എ.മുരുകൻ, എന്നിവർ ആശംസകൾ നേർന്നു.കെ.എസ്. നിരുപമ ഗാനവും കൃഷ്ണദാസ് വല്ലാപ്പുന്നി നാടൻപാട്ടും ആലപിച്ചു.വി.എം. വേദിക
സ്നേഹമൊഴിനടത്തി.

വിലാസിനി വാളക്കട, സി.കെ. സരസു, ടി.ആരാധ്യ, യുവൻ തേ ജ് എന്നിവരും കുടുംബാംഗങ്ങളും സന്നിഹിതരായി.

നാസർ ഷാ സ്വാഗതവും വി.വിബിന നന്ദിയും പറഞ്ഞു.

4500 രൂപ മുഖവില വരുന്ന 30 പുസ്തകങ്ങൾ ആദ്യ ഘട്ടമായി നല്കി.


Reporter
the authorReporter

Leave a Reply

error: Content is protected !!