GeneralHealthLatest

കരള്‍ മാറ്റിവെയ്ക്കല്‍; അഞ്ഞൂറ് കടന്ന് ആസ്റ്റര്‍ , നിര്‍ദ്ധനരായ കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പദ്ധതി


വിജയകരമായ അഞ്ഞൂറ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. ആസ്റ്റര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ഹോസ്പിറ്റലുകളായ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവിടങ്ങളിലായാണ് അഞ്ഞൂറ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളും, വിജയനിരക്കും, താരതമ്യേന കുറഞ്ഞ ചികിത്സാചെലവുമാണ് ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെ കരള്‍ മാറ്റിവെക്കല്‍ സെന്ററുകളുടെ സവിശേഷത.

അഞ്ഞൂറ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്റെയും, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും, മറ്റ് സന്നദ്ധ സേവന സംഘടനകളുടേയും സഹകരണത്തോടെ ഇന്ത്യയിലെവിടേയുമുള്ള നിര്‍ധന കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ലഭ്യമാക്കുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഒമാന്‍ & കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 70257 67676, 98956 06760 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.


Reporter
the authorReporter

Leave a Reply