വനിതാകലാസാഹിതി ജില്ലാ കൺവെൻഷനും കാവ്യ സദസും സംഘടിപ്പിച്ചു.
കോഴിക്കോട് : വനിതാകലാസാഹിതി ജില്ലാ കൺവെൻഷൻ കാവ്യ സദസും കവിയും എഴുത്തുകാരിയായ ക്ഷേമ കെ. തോമസ് ഉദ്ഘാടനം ചെയ്തു. കലാസാഹിത്യ മേഖലകളിൽ സ്ത്രീകളുടെ സ്ഥാനം അവർ നേടിയെടുത്തതാണെന്നും അവനവന് വേണ്ടി എഴുതിയിരുന്ന നിരന്തരം എഴുതി പുറംലോകത്ത് എത്തിക്കുന്നതിൽ സമൂഹമാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും ശക്തമായ രചനകളുമായി നിരവധി സ്ത്രീകളാണ് മുൻപന്തിയിലേക്ക് വരുന്നതെന്നും അവർ പറഞ്ഞു. വനിതാ കലാസാഹിതി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി നമിത എൻ സി മുഖ്യപ്രഭാഷണം നടത്തി. അജിതാ നമ്പ്യാർ അധ്യക്ഷയായ ചടങ്ങിൽ ജില്ലാ സെക്രട്ടറി അനീസ സുബൈദ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ...









