അന്താരാഷ്ട്ര ബ്ലൂ ഫ്ളാഗ് പദവി നിലനിര്ത്തി കാപ്പാട് ബീച്ച്
കാട്ട് ഓര്ക്കിഡ് സംരക്ഷണത്തില് ആഗോള തലത്തില് ഒന്നാം സ്ഥാനം കോഴിക്കോട്: തുടര്ച്ചയായ ആറാം തവണയും അന്താരാഷ്ട്ര ബ്ലൂ ഫ്ളാഗ് പദവി നിലനിര്ത്തി കോഴിക്കോട് കാപ്പാട് ബീച്ച്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്സില് പരിപാലിച്ചുവരുന്ന ബീച്ചില് നടപ്പാക്കുന്ന കാട്ട് ഓര്ക്കിഡുകളുടെ പുനരധിവാസം പദ്ധതിക്ക് 2025ലെ സതേണ് ഹെമിസ്ഫിയര് ബ്ലൂ ഫ്ളാഗ് മികച്ച പ്രവര്ത്തനങ്ങളുടെ മത്സര വിഭാഗത്തില് ഒന്നാം സ്ഥാനവും ലഭിച്ചു. പരാഗണകാരികളുടെയും പ്രാണികളുടെയും നഷ്ടം തടയല് വിഷയ വിഭാഗത്തിലാണ് അവാര്ഡ്. ഡെന്മാര്ക്ക് ആസ്ഥാനമായ ഫൗണ്ടേഷന് ഫോര് എന്വയണ്മെന്റല് എഡ്യൂക്കേഷന് (എഫ്.ഇ.ഇ) ആണ് അവാര്ഡ് നല്കുന്നത്....









