കോഴിക്കോട്: ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റ് (ISTD) കോഴിക്കോട് ചാപ്റ്ററിന്റെ പ്രഥമ വാർഷിക പൊതുയോഗം ‘അസെന്റ് 2026 കെ.പി.എം ത്രിപെന്റ ഹോട്ടലിൽ നടന്നു.
കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി
ഡോ. രാജു നാരായണ സ്വാമി (ഐ.എ.എസ്) മുഖ്യാതിഥിയായി.
“വിജയത്തിലേക്കുള്ള വെല്ലുവിളികൾ’ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.വ്യക്തിഗതവും സാമൂഹികവുമായ വളർച്ചയ്ക്ക് പരിശീലന പരിപാടികൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു.
സമൂഹത്തിന് വലിയ സംഭാവനകൾ നൽകുവാൻ ഐ.എസ്.ടി.ഡി (ISTD) പോലുള്ള പ്രൊഫഷണൽ കൂട്ടായ്മകൾക്ക് സാധിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ഷൗക്കത്ത് അലി എരോത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ വീശിഷ്ടാതിഥിയായി ആനന്ത് മണി പങ്കെടുത്തു. ഉപദേശക സമിതി ചെയർമാൻ ലെഫ്. ജനറൽ പി എം ഹാരിസ്, ഡോ. പ്രേമാനന്ദ് എഡ്‌വാർഡ് എന്നിവർ സംസാരിച്ചു. സെക്രട്ടറി വൈശാഖ് കെ എസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പ്രവീണ ഇ പി ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
സമൂഹത്തിൽ പ്രസക്തസംഭാവനകൾ നൽകിയതോ, ജീവിതത്തിൽ ഉന്നതനേട്ടങ്ങൾ കൈവരിച്ചതോ ആയ വ്യക്തികളെയോ സ്ഥാപനങ്ങളെയോ ആദരിക്കുന്നതിനായി ഐ എസ് ടി ഡി കോഴിക്കോട് സെനിത് അവാർഡ് ലോഗോ ഡോ.രാജു നാരായണസ്വാമി അനാവരണം ചെയ്തു.
മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായി
ഷൗക്കത്ത് അലി എറോത്ത്, (ചെയർമാൻ), ശ്രീമതി ദേവകി ആർ. മേനോൻ(വൈസ് ചെയർപേഴ്‌സൺ)
വൈശാഖ് കെ.എസ്. (സെക്രട്ടറി), പ്രവീണ ഇ.പി (ട്രഷറർ),കമ്മിറ്റി അംഗങ്ങളായി
കേണൽ നിസാർ അഹമ്മദ് സീതി, അജ്മൽ ടി.പി.കേണൽ അബ്ദുൾ മജീദ്
ഡോ. അരുൺ വേലായുധൻ,
എന്നിവരും ദേശീയ കൗൺസിൽ അംഗങ്ങൾഡോ. അനീഷ് കുമാർ കെ.പി,
ശ്രീമതി ജനീഷ വി.വി,ബോധി കൃഷ്ണ എസ്, സന്ദീപ് കെ.എം എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ ദേവകി ആർ മേനോൻ സ്വാഗതവും, മാനേജിങ് കമ്മിറ്റി മെമ്പർ കേണൽ നിസാർ അഹമ്മദ് സീതി നന്ദിയും പറഞ്ഞു.










