GeneralLatest

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ വിദ്യാർഥിനി മരിച്ചു

Nano News

തൃശ്ശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. കോട്ടയം സ്വദേശിനിയാണ് സ്നേഹ. ഹോസ്റ്റലിലെ നാലാം നിലയുടെ മുകളിൽ നിന്നാണ് വിദ്യാർഥിനി ചാടിയത്. ഗുരുതര പരുക്കേറ്റ സ്നേഹയെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കായി മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്നേഹയ്ക്ക് ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് സഹപാഠികൾ പൊലീസിന് മൊഴി നൽകി. ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമല്ല. സ്നേഹയുടെ മാതാപിതാക്കളെ കോളജ് അധികൃതർ വിവരമറിയിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056


Reporter
the authorReporter

Leave a Reply

error: Content is protected !!