Wednesday, December 4, 2024
Local News

പരിഷ്കരണത്തിന് വിമുഖത കാട്ടി ഉദ്യോഗസ്ഥർ; നടപടിക്ക് മോട്ടോർ വാഹനവകുപ്പ്


കോ​ഴി​ക്കോ​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ പ​രി​ഷ്‍ക​ര​ണ​ത്തി​ന് മു​ഖം തി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് ട്രാ​ൻ​സ്​​പോ​ർ​ട്ട് ക​മീ​ഷ​ണ​ർ പു​റ​ത്തി​റ​ക്കി. ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ടെ​സ്റ്റി​ന് ഹാ​ജ​രാ​കു​ന്ന​വ​രോ​ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​രു​മാ​റ്റ​മ​ട​ക്കം സം​ബ​ന്ധി​ച്ച നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. പ​രാ​തി​ക​ളും പെ​രു​മാ​റ്റ​ദൂ​ഷ്യം​മൂ​ലം ന​ട​പ​ടി നേ​രി​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​വും പ​രി​ഗ​ണി​ച്ച് വ​കു​പ്പി​ന്റെ സ​ൽ​പേ​ര് വീ​ണ്ടെ​ടു​ക്കാ​ൻ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ പൂ​ർ​ണ സ​ത്യ​സ​ന്ധ​രും സേ​വ​ന നി​ര​ത​നും ആ​യി​രി​ക്ക​ണ​മെ​ന്നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റ​രു​തെ​ന്നും പു​തി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഏ​ജ​ന്റു​മാ​ർ​മു​ഖേ​ന​യ​ല്ലാ​തെ നേ​രി​ട്ട് എ​ത്തു​ന്ന അ​പേ​ക്ഷ​ക​രെ നി​സ്സാ​ര കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞും വ​ലി​യ തു​ക പി​ഴ ന​ൽ​കി​യും ഉ​ദ്യോ​ഗ​സ്ഥ​ർ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. പ​ല ആ​ർ.​ടി.​ഒ ഓ​ഫി​സു​ക​ളി​ലും ഇ​ത്ത​രം അ​നീ​തി വ്യാ​പ​ക​മാ​യി ന​ട​മാ​ടു​ക​യാ​ണ്. ഏ​ജ​ന്റു​മാ​ർ മു​ഖേ​ന കൈ​ക്കൂ​ലി ല​ഭി​ക്കു​ന്ന​ത് ന​ഷ്ട​മാ​കു​ന്ന​തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​പേ​ക്ഷ​ക​രെ പ​ല​ത​വ​ണ ഓ​ഫി​സു​ക​ളി​ൽ ക​യ​റ്റി​യി​റ​ക്കു​ന്ന​തും അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്ന​ത്.

വ​കു​പ്പ് പ​ല പ​രി​ഷ്ക​ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​ട്ടും ആ​ർ.​ടി.​ഒ ഓ​ഫി​സു​ക​ളി​ൽ കൈ​ക്കൂ​ലി ന​ൽ​കാ​തെ കാ​ര്യ​ങ്ങ​ൾ ന​ട​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ന​ട​പ​ടി​ക​ൾ വ്യാ​പ​ക​മാ​യ​താ​ണ് പു​തി​യ നീ​ക്ക​ത്തി​ന് കാ​ര​ണം. സേ​വ​ന​ങ്ങ​ൾ​ക്കെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്നും വീ​ഴ്ച​വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക​ലം​ഘ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ സൂ​ചി​പ്പി​ക്കു​ന്നു. ​ അ​ച്ച​ട​ക്ക​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കും.


Reporter
the authorReporter

Leave a Reply