Latest

വിയറ്റ്നാമിലെ ഫു കോക്ക് ദ്വീപിൽ ബോട്ട് മുങ്ങി അപകടം; 15 ഇന്ത്യക്കാർ മരിച്ചു

Nano News

തെക്കൻ വിയറ്റ്നാമിലെ ഫു കോക്ക് ദ്വീപിൽ ഇന്ത്യക്കാർ സഞ്ചരിച്ച സ്പീഡ് ബോട്ട് മുങ്ങി അപകടം. അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചു. 32 വിനോദസഞ്ചാരികളും 4 ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. മരിച്ചത് ആന്ധ്രാ പ്രദേശ്, തെലങ്കാന സ്വദേശികൾ ആണെന്നാണ് പ്രാഥമിക വിവരം. 21 പേരെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 10.30 നാണ് അപകടം ഉണ്ടായത്. തിരച്ചിൽ തുടരുന്നതായി ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു .ഹോൺ മെയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് ആണ് യാത്രക്കാരുമായി ബോട്ട് പോയത്. പ്രക്ഷുബ്ധമായ കടലും ശക്തമായ കാറ്റും കാരണം ആണ് ബോട്ട് മറിഞ്ഞതെന്നാണ് റിപ്പോർട്ട്. എല്ലാ യാത്രക്കാരും ജീവനക്കാരും വെള്ളത്തിൽ വീണു. പുറത്തുവന്ന അപകടത്തിന്റെ ദൃശ്യങ്ങളിൽ കടലിൽ തലകീഴായി മറിഞ്ഞ ബോട്ടിനുചുറ്റും സ്പീഡ് ബോട്ടുകളിൽ രക്ഷാപ്രവർത്തകർ എത്തുന്നതായി കാണാം.


Reporter
the authorReporter

Leave a Reply

error: Content is protected !!