Latestpolice &crime

എം.ഡി.എം.എ;ലക്ഷങ്ങളുടെ ഇടപാട് നടത്തിയിരുന്ന പേരാമ്പ്ര സ്വദേശിനി പിടിയിൽ

Nano News

വടകര:എം.ഡി.എം.എ ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതിയെ വടകര പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. കസ്റ്റമറുമായി നേരിട്ട് കാണാതെ, അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടത്തിയിരുന്ന പേരാമ്പ്ര സ്വദേശിനി കീർത്തനയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം 2 ഗ്രാം മയക്കുമരുന്നുമായി പിടിയിലായ സഫുവാൻ എന്നയാളുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ കീർത്തനയിലേക്ക് എത്തിച്ചത്.

വടകര പോലീസും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.

വളരെ ആസൂത്രിതമായ രീതിയിലായിരുന്നു കീർത്തനയുടെ ലഹരി ഇടപാടുകൾ. ലഹരിമരുന്ന് ആവശ്യമുള്ളവർ കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. പണം അക്കൗണ്ടിൽ എത്തിയ ഉറപ്പുവരുത്തിയാൽ, ഇവർ ആവശ്യക്കാർക്ക് ലൊക്കേഷൻ അയച്ചുനൽകും. തുടർന്ന് ഈ ലൊക്കേഷനിൽ മറ്റൊരു വ്യക്തി എത്തിയാണ് എം.ഡി.എം.എ കൈമാറുന്നത്. കസ്റ്റമർമാരുമായി കീർത്തന നേരിട്ട് യാതൊരുവിധ സമ്പർക്കവും പുലർത്തിയിരുന്നില്ല. ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ അക്കൗണ്ടിലേക്ക് ഇത്തരത്തിൽ വന്നുകൊണ്ടിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ആവിക്കൽ സ്വദേശിയായ സഫുവാൻ എന്ന യുവാവിനെ രണ്ട് ഗ്രാം എം.ഡി.എം.എ യുമായി പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണമാണ് കീർത്തനയിലേക്ക് എത്തിയത്. പേരാമ്പ്രയിൽ നിന്നും കസ്റ്റഡിയിലെടുത്ത കീർത്തനയെ നിലവിൽ വടകര പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ഇവരുമായി ബന്ധപ്പെട്ട ലഹരി ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

 

 


Reporter
the authorReporter

Leave a Reply

error: Content is protected !!