Local News

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി – സ്വകാര്യ ബസ്സ് മേഖലയെ സംരക്ഷിക്കണം: കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ നിരാഹാര സമരം

Nano News

കോഴിക്കോട്: കേരള സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസ്സ് മേഖലയിലുണ്ടായ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ലാ പ്രസിഡന്റ്  കെ. ടി. വാസുദേവൻ അധ്യക്ഷനായി. സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മെഹബൂബ് സമരം ഉദ്ഘാടനം ചെയ്തു. സർക്കാർ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുമ്പോൾ അതിന്റെ സാമ്പത്തിക ബാധ്യത സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും മേൽ അടിച്ചേൽപ്പിക്കരുതെന്നും, പൊതുഗതാഗത സംവിധാനത്തിന്റെ പ്രധാന പങ്കാളികളായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിന് ശേഷം സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ നിരവധി സർവീസുകൾ കനത്ത സാമ്പത്തിക നഷ്ടം നേരിടുകയാണ്. ഇതിന്റെ ഫലമായി ബസ് ഉടമകൾക്കും തൊഴിലാളികൾക്കും ഗുരുതരമായ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്.

സ്വകാര്യ ബസുകൾക്ക് സർക്കാർ യുക്തിസഹമായ സാമ്പത്തിക നഷ്ടപരിഹാരം അനുവദിക്കുക, പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്ന പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, പൊതുഗതാഗത രംഗത്ത് സ്വകാര്യ ബസുകൾക്ക് തുല്യനീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ സമരത്തിൽ ശക്തമായി ഉന്നയിച്ചു.

ഈ ആവശ്യങ്ങളിൽ സർക്കാർ അടിയന്തരമായി അനുകൂല തീരുമാനം കൈക്കൊള്ളാത്ത പക്ഷം സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
നിരാഹാര സമരത്തിൽ ബിരാൻകോയ കോഴിക്കോട് ജില്ലാ സെക്രട്ടറി,
ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി T .V ഉണ്ണികൃഷ്ണൻ, കോർപ്പറേഷൻ കൗൺസിലർ ശിവപ്രസാദ്, സലിം മടവൂർ.
സലിം രാമനാട്ടുകര
V V A S ജില്ലാ വൈസ് പ്രസിഡൻറ്., ബിജു പൂതംകണ്ടി മെമ്പർ കുന്നമംഗലം ഗ്രാമപഞ്ചായത്ത്,രതീഷ് കെ സിപിഐഎം കോഴിക്കോട് നോർത്ത് ഏരിയാ സെക്രട്ടറി, കുഞ്ഞൻ സി ഐ ടി യു ,രാജേഷ് ബി.എം.എസ്,പ്രേമൻ ബിഎംഎസ് ,ഷാജി ഐഎൻടിയുസി,ഹരിദാസൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വയനാട് പ്രസിഡൻറ്,രഞ്ജിത്ത് റാം വയനാട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി,രാജശേഖരൻ പി ബി ഒ എ സെൻട്രൽ കമ്മിറ്റി അംഗം,ശ്രീ കുഞ്ഞമ്മദ് പി ബി ഒ എ വടകര പ്രസിഡൻറ്,ശ്രീ ഹരിദാസൻ പി ബി ഒ എ വടകര സെക്രട്ടറി
കൊയിലാണ്ടി ബസ് അസോസിയേഷൻ ഭാരവാഹികളായ മനോജ് നിർമ്മലാനന്ദ
രഘുനാഥ അരമന
കോഴിക്കോട് ജില്ലാ ഭാരവാഹികളായ വൈസ് പ്രസിഡൻറ് റിനീഷ്,ടിവി ബാബു,ജില്ലാ ട്രഷറർ എം എസ് സാജു,ജോയിൻ സെക്രട്ടറിമാരായ സത്താർ ,മനോജ്,രഞ്ജിത്ത്,സെൻട്രൽ കമ്മിറ്റി മെമ്പർ ആയ സി കെ അബ്ദുൽ റഹിമാൻ എന്നിവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply

error: Content is protected !!