വൈഷ്ണവ് പുല്ലാട്ട്
ആധുനിക കാലഘട്ടത്തിൽ ആവർത്തിച്ചു വരുന്ന മഹാവ്യാധികൾക്കും മാരികൾക്കും എതിരെ പോയകാല സങ്കല്പത്തിന്റെ ഓർമ്മപ്പെടുത്തലാണ് മലവാഴി. നാട്ടറിവ് കൂട്ടായ്മകളിൽ ഊന്നി മൂന്ന് പതിറ്റാണ്ടിനോട് അടുക്കുന്ന കരിന്തലകൂട്ടത്തിന്റെ ജൈത്രയാത്രയിൽ പുത്തൻ അടയാളപ്പെടുത്തലാണ് മലവാഴിയെന്ന ഗാനം. ആഘോഷ് വൈഷ്ണവം സംവിധാനവും ഛായഗ്രഹണവും നിർവ്വഹിച്ച മലവാഴി വിത്തുകളുടെ പേരുകൾ കോർത്തിണക്കിയാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
കെട്ട കാലത്തിന്റെ തീക്കൂനയിൽ എരിഞ്ഞു തീരാതിരിക്കാനുള്ള കാവലായികൂടെയാണ് കരിന്തലക്കൂട്ടം ഇവിടെ മലവാഴിയെ അവതരിപ്പിച്ചിരിക്കുന്നത്.
90കളിൽ തുടക്കം കുറിച്ച കരിന്തലക്കൂട്ടം ഇന്നും നൂറ്റാണ്ടുകൾക്കുപിന്നിലേക്ക് സഞ്ചാരിച്ചാണ് പുതുമകൾ സൃഷ്ടിക്കുന്നത്.ഈ ലേഖനം യോഗ്യതയുള്ള Face mask് ഉൽപ്പന്നങ്ങൾക്ക് സൗജന്യ ഷിപ്പിംഗ് വാഗ്ദാനം ചെയ്യുന്നു, അല്ലെങ്കിൽ ഓൺലൈനായി വാങ്ങി മെഡിക്കൽ ഡിപ്പാർട്ട്‌മെൻ്റിൽ ഇന്ന് സ്‌റ്റോറിൽ നിന്ന് പിക്കപ്പ് ചെയ്യുക
പഴമയുടെ ചോട് പിടിച്ചു നീങ്ങുന്നതുകൊണ്ട് തന്നെ അന്യമായികൊണ്ടിരിക്കുന്ന നാട്ടറിവുകൾ പാട്ടുകളിലൂടെയും വാക്കുകളിലൂടെയും തലമുറകൾക്ക് കൈമാറാനും കരിന്തലക്കൂട്ടത്തിന് സാധിക്കുന്നു.
മധ്യകേരളത്തിലെ അനുഷ്ടാന കലാരൂപമായ മലവാഴിയാട്ടത്തെ കേന്ദ്രീകരിച്ച് ആവിഷ്കരിച്ചിരിക്കുന്ന മലവാഴിയെന്ന ഗാനവുമായി കരിന്തലകൂട്ടം വീണ്ടും ജനശ്രദ്ധ നേടുകയാണ്.
കാർഷികമേഖലയുടെ കാവൽക്കാരിയായ മലവാഴി സങ്കല്പം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അണിയറപ്രവർത്തകർ മികവ് തെളിയിച്ചിരിക്കുന്നു. ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രമ്യത്ത് രാമനും വിനീത് ലാലും ചേർന്നാണ്.
ഈണം നൽകിയത് വിനീത് ലാൽ തന്നെ. സുഭാഷ് കരിന്തലകൂട്ടവും അഖിലേഷുമാണ് താളക്രമത്തിന് പിന്നിൽ.
പതിനാറോളം നാടൻ വാദ്യോപകരണങ്ങൾ ഉപയോഗിച്ചാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്.
നാട്ടറിവിന്റെ വഴികൾ തെളിച്ചിടുകയാണ് മലവാഴിയിലൂടെ. അരിവാളും വട്ടിയുമെന്തി വിത്തിനും സന്താനങ്ങൾക്കും കാവൽനിൽക്കുന്ന മലവാഴിയെ ഓർമ്മകളുടെ താളബോധത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു.