FootballLatestsportsWorld cup football

കൊറിയയെ പൂട്ടി മെക്സിക്കൻ വേവ്; ജയം ഏകപക്ഷീയമായ ഒരു ഗോളിന്

Nano News

ഗ്വാഡലഹാര: ഏഷ്യൻ ശക്തികളായ ദക്ഷിണകൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ആതിഥേയരായ മെക്സിക്കോ. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ അൻപതാം മിനിറ്റിലാണ് മെക്സിക്കോയ്ക്ക് വേണ്ടി ലൂയിസ് റോമോ ഗോൾ നേടിയത്. ഇടതുവിങ്ങിൽ നിന്നും ഉയർന്നുവന്ന ക്രോസ് കൈപ്പിടിയിലൊതുക്കുന്നതിനിടെ ദക്ഷിണകൊറിയൻ ഗോൾകീപ്പർ കിം സ്യൂൻജ്യുവിന് പിഴക്കുകയും കയ്യിൽ നിന്നും മുന്നിലേക്ക് വഴുതിവീണ പന്ത് ലൂയിസ് റോമോ കൃത്യമായി വലയിലെത്തിക്കുകയും ചെയ്തു.മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്. ഗോൾ നേടിയ ശേഷം അല്പമൊന്ന് പ്രതിരോധത്തിലേക്കിറങ്ങിയെങ്കിലും കൃത്യമായ ഇടവേളകളിൽ മെക്സിക്കോ ആക്രമണം നടത്തുന്നുണ്ടായിരുന്നു. ആദ്യ ഗോളിൽ തന്റെ പിഴവുകളുണ്ടായിരുന്നെങ്കിലും കൂടുതൽ ഗോളുകൾ വഴങ്ങാതെ ദക്ഷിണ കൊറിയയെ രക്ഷിച്ചത് ഗോൾ കീപ്പർ കിം സ്യൂൻജ്യു തന്നെയായിരുന്നു.

എൺപത്തിയെട്ടാം മിനിറ്റിൽ ദക്ഷിണ കൊറിയ നടത്തിയ മികച്ചവരുന്ന മുന്നേറ്റവും മെക്സിക്കൻ പ്രതിരോധനിര രക്ഷിച്ചെടുത്തു. ഗ്രൂപ്പ് എയിൽ ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസത്തിലായിരുന്നു ഇരു ടീമുകളും എത്തിയത്. ചെക് റിപ്പബ്ലിക്കിനെതിരെ നേടിയ വിജയം ഈ മത്സരത്തിലും ആവർത്തിക്കാൻ കഴിയുമെന്ന വിശ്വത്തിലെത്തിയ ദക്ഷിണ കൊറിയയ്ക്ക് പക്ഷേ പിഴച്ചു. പൊരുതികളിച്ചെങ്കിലും തൊണ്ണൂറ് മിനിട്ടിലും ദക്ഷിണകൊറിയയ്ക്ക് ഗോൾ കണ്ടത്താനായില്ല. ഈ മത്സരത്തിലൂടെ ഗ്രൂപ്പ് ജേതാക്കളായി മെക്സിക്കോ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. നോക്ക്ഔട്ട് ഘട്ടത്തിലെത്താൻ സൗത്ത് ആഫ്രിക്കയുമായി നടക്കുന്ന അടുത്ത മത്സരം എന്തായാലും ദക്ഷിണ കൊറിയ്ക്ക് ജയിക്കേണ്ടതുണ്ട്.


Reporter
the authorReporter

Leave a Reply

error: Content is protected !!