കോഴിക്കോട്:ഹരിദ്വാർ കേന്ദ്രമായി പ്രവർത്തിക്കുന്നഗായത്രി മന്ത്ര ഉപാസകരുടെ കൂട്ടായ്മയായ ശാന്തികുഞ്ച് അഖില വിശ്വ ഗായത്രി പരിവാറിൻ്റെ മലബാർ മേഖലാ പ്രതിനിധി യോഗം അശോകപുരം ശാരദാ അദൈതാശ്രമത്തിൽ വെച്ച് നടന്നു. യോഗത്തിൻ്റെ ഉദ്ഘാടനം ശാരദാ അദ്വൈതാശ്രമം മഠാധിപതി സ്വാമി സത്യാനന്ദപുരി നിർവ്വഹിച്ചു. ഗായത്രി പരിവാർ സംസ്ഥാന ജോയിൻ്റ് കോർഡിനേറ്റർ ഡോ. കെ യു ഷാജി ശർമ്മ അധ്യക്ഷത വഹിച്ചു.

ഗായത്രി പരിവാർ പ്രവർത്തനങ്ങൾ കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളിലും നഗരപ്രദേശങ്ങളിലും വ്യാപിപ്പിക്കുന്നതിനും ജാതി ലിംഗ ഭേദമന്യേ ഗായത്രി മന്ത്രജപം, സാധന,ഗായത്രി ഹോമം എന്നിവ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും യോഗം തീരുമാനിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിലും ഗായത്രി സാധനാ സമിതികൾ ജില്ലാതലത്തിൽ രൂപീകരിക്കുന്നതിന്റെഭാഗമായി കോഴിക്കോട് സോണിലെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്,മലപ്പുറം ജില്ലകളുടെ കമ്മറ്റിക്ക് യോഗം രൂപം നൽകി. ഗായത്രി പരിവാർ ദക്ഷിണേന്ത്യ കോർഡിനേറ്റർ രാംദാസ് രഘുവംശി ദക്ഷിണേന്ത്യ ജോ.കോർഡിനേറ്റർ റിഷഭ് നാരായൺ സിംഗ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി . കോഴിക്കോട് ജില്ല ഭാരവാഹികളായി
ജില്ല കോഡിനേറ്റർ പ്രസാദ് ധർമ്മ , ജോ. കോഡിനേറ്റർ ദേവേന്ദ്ര രാജ ദത്ത് സാധനാ പ്രതിനിധി സുധീഷ് കേശവപുരി മഹിളാ പ്രതിനിധി രേണുക ജയന്ത്
വിവിധ സബ് കമ്മറ്റി കൺവീനർമാരായി സുമ ജ്യോതിഷ് ,ഏകനാഥ്,പ്രസാദ് പട്ടേൽതാഴം എന്നിവരെ തെരഞ്ഞെടുത്തു.










