കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻ്റെ വത്സല ശിഷ്യനായ ദിവ്യശ്രീ ചൈതന്യ സ്വാമികൾ സ്ഥാപിച്ച ശതാബ്ദിയുടെ നിറവിലെത്തിയ വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിൽ നവരാത്രി ആഘോഷം വിപുലമായി സംഘടിപ്പിച്ചു.
വിദ്യാരംഭ ചടങ്ങിന് നരസിംഹാശ്രമത്തിലെ ബ്രഹ്മചാരി രവീന്ദ്രൻ വേങ്ങേരി കാർമികത്വം വഹിച്ചു.യൂണിയൻ പ്രസിഡൻറ് ഷനൂപ് താമരക്കുളം സെക്രട്ടറി സുധീഷ് കേശവപുരി, സുബ്രഹ്മണ്യൻ ശാന്തി എന്നിവർ നേതൃത്വം നൽകി.