AchievementArt & CultureLatest

എ. സുജനപാല്‍ സാഹിത്യപുരസ്‌കാരം സുധ മേനോന്

Nano News

കോഴിക്കോട്: പതിനഞ്ചാമത് എ. സുജനപാല്‍ സാഹിത്യപുരസ്‌കാരത്തിന് എഴുത്തുകാരിയും ഗവേഷകയുമായ സുധ മേനോനെ തിരഞ്ഞെടുത്തതായി എ. സുജനപാല്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ കെ. പ്രവീണ്‍കുമാര്‍ എം.എല്‍.എ, വൈസ് ചെയര്‍മാന്‍ കെ.സി അബു, ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ കേളോത്ത് എന്നിവര്‍ അറിയിച്ചു. 20,001 രൂപയും സ്മരണികയുമാണ് അവാര്‍ഡ്. ജൂലൈ മൂന്നിന് വൈകീട്ട് മൂന്നിന് കോഴിക്കോട് ഡി.സി.സി ഓഫിസിലെ ഉമ്മന്‍ചാണ്ടി ഹാളില്‍ നടക്കുന്ന എ. സുജനപാൽ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.


Reporter
the authorReporter

Leave a Reply

error: Content is protected !!