Thursday, January 23, 2025
General

ജമ്മു കശ്മീരില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു സൈനികന്‍ മരിച്ചു


ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികൻ മരിച്ചു . അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പൂഞ്ചിലെ സുരന്‍കോട്ടയില്‍ വ്യോമസേന അംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ശനിയാഴ്ച വൈകുന്നേരം പൂഞ്ചിലെ സുരന്‍കോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് നീങ്ങുകയായിരുന്ന വ്യോമസേനയുടെ വാഹനങ്ങള്‍ക്ക് നേരെ നാല് ഭീകരര്‍ വെടി ഉതിർക്കുകയായിരുന്നു. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചു. ഭീകരര്‍ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് സൂചന. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ് .

2023 ഡിസംബര്‍ 21ന് സമീപത്തെ ബുഫ്‌ലിയാസില്‍ സൈന്യത്തിന് നേരെ പതിയിരുന്ന് ആക്രമണം നടത്തിയ ഭീകരരുടെ അതേ സംഘമാണ് ഇതിന് പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ സംശയമുന്നയിക്കുന്നു . അന്ന് നാല് സൈനികര്‍ വീരമൃത്യു വരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മെയ് 25ന് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അനന്ത്‌നാഗ്‌രജൗരി പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണ് പൂഞ്ച്.


Reporter
the authorReporter

Leave a Reply