ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍, അതീവ സുരക്ഷാ മേഖലയിലൂടെ താഴ്ന്ന് പറന്നു; അന്വേഷണത്തിന് നിര്‍ദേശം
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിൻ്റെ ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ എത്തിയതിനെ പറ്റി പമ്പ പൊലീസിന് അറിവുണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി.കോസ്‌റ്റ് ഗാർഡിൻ്റെ ചേതക് ഹെലികോപ്ടറാണ് ശബരിമലയ്ക്ക് മുകളിലൂടെ പറന്നത്. താഴ്ന്ന് പറന്നത് സാങ്കേതിക പ്രശ്‌നം നേരിട്ടതിനാലെന്ന് കോസ്‌റ്റ് ഗാർഡ് വൃത്തങ്ങൾ വിശദീകരിച്ചു. അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്ന് കോസ്റ്റ് ഗാർഡ്...









