Accident newsLatest

ലിഫ്റ്റിൽ കുടുങ്ങിയ എക്സൈസ് ഉദ്യോഗസ്ഥരെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി.

Nano News

കോഴിക്കോട്: കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റിൽ കുടുങ്ങിയ ആറ് എക്സൈസ് ഉദ്യോസ്ഥരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ എത്തിയപ്പോഴാണ് ലിഫ്റ്റ് പ്രവർത്തനരഹിതമായത്. ഈ സമയം ഉദ്യോഗസ്ഥരിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു.
ഉടൻ മറ്റുജീവനക്കാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് വെള്ളിമാടുകുന്ന് യൂണിറ്റ് എത്തി ഹൈഡ്രോളിക് പ്രൈഡർ ഉപകരണം ഉപയോഗിച്ച് ലിഫ്റ്റ് തുറന്നാണ് ഉദ്യോഗസ്ഥരെ പുറത്തെത്തിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.ബാബുവിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ ജിതേഷ്, അനീഷ്, ജിതിൻബാബു, സുബിൻ, അഷറഫ്, ഹോം ഗാർഡ് സത്യൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.


Reporter
the authorReporter

Leave a Reply