FootballGeneralLocal NewssportsWorld cup football

ഉദ്ഘാടനം ​ഗംഭീരമാക്കി ആതിഥേയർ; ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തോൽപ്പിച്ച് മെക്സിക്കോ

Nano News

ലോകകപ്പ്: ആദ്യ ജയം മെക്സിക്കോയ്ക്ക്

ലോകകപ്പ് ഫുട്ബോളിന് വിസിൽ മുഴങ്ങി.

ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് വിജയം.

സൗത്ത് ആഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.

ജൂലിയൻ ക്യൂനോനസ്,റൗൾ ജിമിനസ് എന്നിവരാണ് ഗോൾ സ്കോറർമാർ.

മത്സരത്തിൽ മൂന്നുപേർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

ദക്ഷിണാഫ്രിക്കയുടെ രണ്ടും മെക്സിക്കോയുടെ ഒരു കളിക്കാരനുമാണ് ചുവപ്പുകാർഡ് കണ്ട് പുറത്തായത്.

ലോകകപ്പിന്റെ രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയയ്ക്ക് ജയം.

ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ചെക്കിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ദക്ഷിണ കൊറിയയുടെ വിജയം.

രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.

കളിയുടെ ഒഴുക്കിനെതിരെ ചെക്കിയെയാണ് ആദ്യം ഗോൾ നേടിയത്.

59-ാം മിനിറ്റിൽ ക്രജ്കി ചെക്കിയയെ മുന്നിലെത്തിച്ചു.

എന്നാൽ 67-ാം മിനിറ്റിൽ ദക്ഷിണ കൊറിയ സമനില പിടിച്ചു.

ഹ്വാങ് ഇൻ ബ്യോമിന്റെ വകയായിരുന്നു ഗോൾ.

80-ാം മിനിറ്റിൽ ഹ്യോൻ ജ്യു ഓ ദക്ഷിണ കൊറിയയുടെ വിജയ ഗോൾ സ്വന്തമാക്കി.


Reporter
the authorReporter

Leave a Reply