കോഴിക്കോട്:ആറുവര്‍ഷം കൊണ്ട് സ്ത്രീപീഡന ക്കേസുകള്‍ 98000 ത്തില്‍ എത്തിയത് പാല്കൂടിയന്‍ രവീന്ദ്രന്‍മാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതുകൊണ്ടാണെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ. വി.കെ.സജീവന്‍.
വര്‍ദ്ധിക്കുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരെ മഹിളാമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കിഡ്സന്‍ കോര്‍ണറില്‍ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസ് അസാന്മാര്‍ഗിക പ്രവര്‍ത്തികളൂടെ കേന്ദ്രബിന്ദുവായി മാറി.എനക്കറിയില്ല എന്ന പറഞ്ഞ് ഇനി ഒഴിയാനാവില്ല.ശിവശങ്കരനും സ്വപ്നക്കും സ്വകാര്യ വേളകളില്‍ പറഞ്ഞു ചിരിക്കാനുളള തമാശ കഥാപാത്രമായിരുന്നു മുഖ്യമന്ത്രി എന്ന് നേരത്തെ ഓരു ചാറ്റില്‍ പുറത്തു വന്നിരുന്നു.ഇപ്പോള്‍ കറുപ്പു കണ്ടാല്‍ പേടിയുളള ആളെന്ന പേരും വിണു.ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടന്നതില്‍ മുഖ്യമന്ത്രി ജനങ്ങളോട് നിരുപാധികം മാപ്പു പറയണമെന്നും സജീവന്‍ ആവശ്യപ്പെട്ടു.
മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ സിഎം രവീന്ദ്രനെ കുഞ്ഞുവാവയായി ചിത്രീകരിച്ച് പ്രതീകാത്മകമായി പാല് കൊടുക്കുന്ന ചടങ്ങ് നടത്തുകയും ചെവിയില്‍ രവീന്ദ്രന്‍ എന്ന പേരുവിളിച്ച് ഹാസ്യാവിഷ്കരരണവും നടത്തി.
മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്‍റ് അഡ്വ.രമ്യമുരളി അദ്ധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന കമ്മറ്റിയംഗം പി.രമണിഭായി,ജില്ലാ വൈസ്പ്രസിഡന്‍റ് കെ.പി.വിജയലക്ഷമി, മഹിളാമോര്‍ച്ച നേതാക്കളായ അഡ്വ.എ.കെ.സുപ്രിയ,സി.കെ.ലീല,ശോഭാ സുരേന്ദ്രന്‍,ശ്രീജ സി.നായര്‍,സോമിത ശശികുമാര്‍,സഗിജ കോട്ടൂര്‍,ശോഭാ സദാനന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.