പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്; ജാൻമണി അറസ്റ്റിൽ
കോഴിക്കോട്:പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ കോഴിക്കോട് സിറ്റി സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാമ്യംലഭിക്കുന്ന വകുപ്പുകൾ ചുമത്തിയതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. മഹിളമോർച്ച നൽകിയ പരാതിയിലാണ് അറസ്റ്റ്.താൻ നടത്തിയ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാൻമണിദാസ് നേരത്തെ രംഗത്തെത്തിയിരുന്നു. ‘’ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജാൻമണി ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പറഞ്ഞത്. കണ്ടൻ്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ മോദിജിയെക്കുറിച്ചല്ല." ജാൻമണി പറഞ്ഞു."ചിലപ്പോൾ ഞാൻ മലയാളം...









