LatestPolitics

ജോബി ആൻഡ്രൂസിന്റെ 34-ാമത് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു

Nano News

താമരശ്ശേരി: രക്തസാക്ഷി  ജോബി ആൻഡ്രൂസിന്റെ 34-ാമത് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. ജില്ലാ തല വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

കോരങ്ങാട് ഹയർസക്കണ്ടറി സ്കൂളിൽ  പതാക ഉയർത്തലും പുഷ്പാർച്ഛനയും രക്തസാക്ഷി പ്രതിജ്ഞ പുതുക്കലിനും ശേഷം ജില്ലാ തല വിദ്യാർത്ഥി റാലി താമരശ്ശേരി ടൗണിൽ  സംഘടിപ്പിച്ചു. എസ് എഫ് ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ സരോദ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു.  പൊതുയോഗം എസ്എഫ്ഐ  മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ. അനുശ്രീ ഉദ്ഘാടനം ചെയ്തു.  ജോബി ആൻഡ്രൂസിന്റെ പിതാവ് സി സി ആൻഡ്രൂസ്, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പി. താജുദ്ദീൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ സാദിഖ്, ജില്ലാ സെക്രട്ടറി ടി.പി. അമൽരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എസ്. നന്ദന,കെ.സി. ഫർഹാൻ, സിപിഐഎം ഏരിയ സെക്രട്ടറി കെ. ബാബു തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.എസ് എഫ് ഐ താമരശ്ശേരി ഏരിയ സെക്രട്ടറി അബ്ദുള്ള വക്കാർ സ്വാഗതവും ഏരിയ പ്രസിഡന്റ്‌ പി എം അക്ഷയ് നന്ദിയും പറഞ്ഞു.

രാവിലെ മൈക്കാവ് പള്ളിയിൽ സഖാവിന്റെ ശവ കുടീരത്തിൽ പുഷ്പാർച്ചനയും രക്തസാക്ഷി പ്രതിജ്ഞ പുതുക്കലും നടത്തുകയും ജില്ലയിലെ മുഴുവൻ സംഘടന കേന്ദ്രങ്ങളിലും രക്തസാക്ഷി ദിനാചരണവും പതാക ഉയർത്തലും നടത്തി.


Reporter
the authorReporter

Leave a Reply

error: Content is protected !!