Accident newsLatest

ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു, രക്ഷിക്കാനിറങ്ങിയ ആൾ ഗുരുതരാവസ്ഥയിൽ 

Nano News

കോഴിക്കോട്: മുട്ടോളിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു.പാലത്ത് സ്വദേശി സിറാജ് (40) ആണ് മരിച്ചത്.മറ്റ് രണ്ട് തൊഴിലാളികൾ കൂടി മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയിരുന്നു.

ടാങ്കിനുള്ളിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ ഇരുവരെയും ഫയർഫോഴ്സ് എത്തിയാണ് രക്ഷപെടുത്തിയത്.എന്നാൽ സിറാജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എട്ടടി നീളവും എട്ടടി വ്യാസവുമുള്ള ടാങ്കിലാണ് തൊഴിലാളികൾ കുടുങ്ങിയത്.രണ്ടടി മാത്രം വ്യാസമുള്ള ദ്വാരത്തിലൂടെയാണ് ടാങ്കിലേക്ക് ഇറങ്ങേണ്ടത്.ടാങ്കിനുള്ളിലുണ്ടായിരുന്ന നിർമ്മാണവസ്‌തുക്കൾ എടുക്കാനായി അകത്തേക്കിറങ്ങിയപ്പോൾ തൊഴിലാളിക്ക് ശ്വാസം കിട്ടാതെ വരികയായിരുന്നു.ഇതുകണ്ട് തൊഴിലാളിയെ രക്ഷിക്കാനായി തൊട്ടടുത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വിശ്വനാഥനും ടാങ്കിനുള്ളിലേക്ക് ഇറങ്ങുകയായിരുന്നു.

തുടർന്ന് രണ്ട് പേരും അപകടത്തിൽപ്പെടുകയായിരുന്നു.അരമണിക്കൂറിന് ശേഷമാണ് ഇവരെ ടാങ്കിൽനിന്ന് പുറത്തെടുത്തത്.

Reporter
the authorReporter

Leave a Reply