Wednesday, May 15, 2024
EducationLatest

മുക്കം ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു


മുക്കം: മുക്കം ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി അനുവദിച്ച എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സി കെ വിജയൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജംഷീന സി പി സ്വാഗതവും എൻഎസ്എസ് മാവൂർ ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണൻ വിശദീകരണവും നടത്തി. എൻഎസ്എസ് വളണ്ടിയർമാർക്കുള്ള ഡയറി, ബാഡ്ജ് എന്നിവയുടെ വിതരണം വാർഡ് കൗൺസിലർ അശ്വതി സനൂജ് നിർവഹിച്ചു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മനോജ് ചെറിയ മഠത്തിൽ, എൻഎസ്എസ് വളണ്ടിയർമാരായ ഷിഫാ ഷെറിൻ, മുഹമ്മദ് അനുനഹാസ് സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സ്വപ്ന എ കെ നന്ദി പറ‍ഞ്ഞു.


Reporter
the authorReporter

Leave a Reply