Local News

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച പ്രതികള്‍ പിടിയില്‍

Nano News

പട്ടിമറ്റത്ത് ബൈക്കില്‍ എത്തിയ യുവാക്കള്‍ വൃദ്ധയുടെ സ്വര്‍ണ മാല കവര്‍ന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. മൂവാറ്റുപുഴ ഷാഹുല്‍ ഹമീദ്, കണ്ണന്തറ താമസിക്കുന്ന ആഷിക് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.

ഇരുപതാം തിയതിയാണ് പ്രതികള്‍ മാല പൊട്ടിച്ചത്. രാവിലെ പതിനൊന്ന് മണിക്ക് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാലയാണ് ഇരുവരും ചേര്‍ന്ന് പൊട്ടിച്ചെടുത്തത്. ശേഷം ഇവര്‍ കടന്നുകളയുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴ ഭാഗത്ത് നിന്ന്് പ്രതികളെ പിടികൂടി. മോഷ്ടിച്ച മാല ഇവര്‍ വിറ്റിരുന്നു. ഇത് മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയില്‍ നിന്നു പൊലീസ് കണ്ടെടുത്തു.

ചോദ്യം ചെയ്യലില്‍ അന്നേദിവസം അമ്പലമേട് സ്റ്റേഷന്‍ പരിധിയില്‍ ഒരു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. സഞ്ചരിച്ച ബൈക്ക് പള്ളുരുത്തി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷ്ടിച്ചതാണെന്നും കണ്ടെത്തി. ഷാഹുല്‍ ഹമിദും ആഷിക്കും നിരവധി മോഷണ കേസുകളിലെ പ്രതികളാണ്. ഇവര്‍ക്ക് കോതമംഗലം, പോത്താനിക്കാട്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കുന്നത്തുനാട്, കാസര്‍ഗോഡ്, തൃശ്ശൂര്‍, തൃക്കാക്കര എന്നിവിടങ്ങളിലായി 13 മോഷണ കേസുകള്‍ നിലവിലുണ്ട്.


Reporter
the authorReporter

Leave a Reply

error: Content is protected !!