കോഴിക്കോട് :ചക്കുംകടവില്‍ അർജൻ്റീനയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ അപകടം.പടക്കം കൈയിലിരുന്ന് പൊട്ടി യുവാവിൻ്റെ വിരലുകൾ അറ്റുപോയി.
ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് പരിക്കേറ്റത്.
പടക്കം പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ പടക്കം കൈയിൽ വെച്ച് പൊട്ടുകയായിരുന്നു. ഇടത്തേ കയ്യിലെ രണ്ട് വിരലുകളാണ് അറ്റത്.
സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി..










