കോഴിക്കോട്: എല്ലാം ക്ഷമിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദമോദി. എന്നാല്‍ അഴിമതി ക്ഷമിക്കില്ലെന്നും അഴിമതിക്കാരനായ മുഖ്യമന്ത്രിയും കുടുംബവും സെന്‍ട്രല്‍ ജയിലില്‍ പോകുമെന്നും മുന്‍ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. എന്‍ഡിഎ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
22 പ്രാവശ്യമാണ് നയതന്ത്ര ബാഗേജ് വഴി മുഖ്യമന്ത്രി സ്വര്‍ണം കടത്തിയത്. പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ തനിക്കെതിരെ വക്കീല്‍ നോട്ടീസയക്കാന്‍ പിണറായിയെ അദ്ദേഹം വെല്ലുവിളിച്ചു. നാല്‍പതിനായിരം കോടി രൂപ സംസ്ഥാനഖജനാവില്‍ നിന്നും കള്ളയടിക്കപ്പെട്ടു. അധികം താമസിയാതെ പിണറായും കുടുംബവും ജയിലില്‍ പോകും. ജയിലില്‍ പോകാതിരിക്കാന്‍ പിണറായി മോദിയെ കരഞ്ഞ് കാലുപിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ശാസ്താവിനോടു കളിച്ചതിനുശേഷമാണ് പിണറായിക്ക് കഷ്ടകാലമുണ്ടായത്.
പാക്കിസ്താനിലെ പീഡിത ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ക്രൈസ്തവ, പാര്‍സി മതവിഭാഗങ്ങളെ സിഎഎയില്‍ ഉള്‍പ്പെടുത്തി രാജ്യത്ത് അഭയം കൊടുക്കുന്നതിനെ എതിര്‍ക്കുന്ന ഇടതും വലുതുമാണ് മതവര്‍ഗ്ഗീയവാദികള്‍.
മുസ്‌ളീങ്ങള്‍ക്ക് പള്ളിയില്‍ പോകണമെന്ന കാരണത്താല്‍ വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നു മുസ്ലീംനേതാക്കള്‍ പറയുന്നത് വിവരക്കേടുകൊണ്ടാണെന്നു കൂട്ടാം, മുസളീംലീഗിനൊപ്പം പിണറായിയും കോണ്‍ഗ്രസും ഈ ആവശ്യം ഉന്നയിച്ച് നിവേദനം കൊടുത്തു. 2009 ലെ ഇലക്ഷന്‍ നടന്നത് ഒരു ഞായറാഴ്ച. ഞായറാഴ്ച കത്തോലിക്കരെ സംബന്ധിച്ച് പള്ളിയില്‍ പോകാത്തത് പ്രമാണലംഘനമാണ്. എന്നാല്‍ ഇലക്ഷന്‍ മാറ്റണമെന്ന് ഒരു ക്രിസ്ത്യാനിയും പറഞ്ഞിട്ടില്ല. നാണംകെട്ട വര്‍ഗീയതയുമായി ഇറങ്ങുന്ന ഇടതുംവലതും മുസ്‌ളീങ്ങളെ അപമാനിക്കുന്നു. തെരഞ്ഞെടുപ്പ് മാറ്റം സംഭവിക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ഇവര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത്. റിസല്‍ട്ടു വരുമ്പോള്‍ കോണ്‍ഗ്രസ് പൂജ്യമാകും. രാഹുലിനെ പോലെ മഠയന്‍മാരെ ചുമക്കുന്ന മണ്ടന്‍മാരാണ് കേരളത്തിലുള്ളത്.
ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 2026ല്‍ കേരളം ആരുഭരിക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപിയാവും. എന്നാല്‍ 2029ല്‍ ബിജെപി ഭരിക്കുന്ന മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
15 വര്‍ഷം എംപിയായ എം.കെ. രാഘവന് 17 കോടി അനുവദിച്ചു. എന്നാല്‍ ചെലവഴിക്കാന്‍ എഴുതി കൊടുത്ത 7 കോടിയുടെ കണക്ക് ഇതുവരെയും സമര്‍പ്പിച്ചിട്ടില്ല. രാജ്യസഭാ എംപിയായ എളമരംകരീം എന്തുചെയ്തുവെന്ന കാര്യം ചോദിച്ചിട്ടുവേണം വോട്ടുചെയ്യാനെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഇന്‍ ചാര്‍ജ്ജ് കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു.
സ്ഥാനാർത്ഥി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവന്‍, ഡോ. പ്രമീളാ ദേവി, കെ.പി. ശ്രീശന്‍, പി. രഘുനാഥ്, അഡ്വ. വി.പി ശ്രീപദ്മനാഭന്‍, എന്‍.പി രാധാകൃഷ്ണന്‍, എം.മോഹനന്‍, പി.എന്‍. ദേവദാസ്, സന്തോഷ് കാളിയത്ത്, എം.എന്‍.ഗിരി,ഉണ്ണി കരിപ്പാലി, അരുണ്‍കുമാര്‍കാളക്കണ്ടി,വിജയൻ താനാളിൽ,നവ്യ ഹരിദാസ്,ഗിരീഷ് തേവളളി തുടങ്ങിയവര്‍ സംസാരിച്ചു.