ബാലുശ്ശേരി: കോട്ടനട റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം വി ടി സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാക്ഷി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് കരുണാകരൻ നായർ സ്വാഗതം പ റഞ്ഞു. വിജയൻ കെ എം സംസാരിച്ചു. ജഗന്നിവാസൻ നന്ദി രേഖപ്പെടുത്തി. അസോസിയേഷനിലെ മുതിർന്ന പൗരൻമാരെ ചടങ്ങിൽ ആദരിച്ചു. അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും സംഗീത വിരുന്നും അരങ്ങേറി.









