LatestPolitics

“മതനിരപേക്ഷ കേരളത്തിനായി സമര വിദ്യാർത്ഥിത്വം”എസ്എഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

Nano News

കോഴിക്കോട്:”മതനിരപേക്ഷ കേരളത്തിനായി
സമര വിദ്യാർത്ഥിത്വം” എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് 2026-27 വർഷത്തെ എസ്എഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. മെമ്പർഷിപ്പ് ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് ജില്ലയിലെ മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് നിർവഹിച്ചു. 2025-26 വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാള നാടക മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ‘ഭാഷ’ യിലെ അഭിനേതാവും കോഴിക്കോട് ജില്ലയിലെ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ട മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഇഷാന് മെമ്പർഷിപ്പ് നൽകി . എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ സരോദ് ചങ്ങാടത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.നന്ദന, കെ. സി. ഫർഹാൻ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി. സ്വരാഗ്,അശ്വന്ത് ചന്ദ്ര ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അനഘ് രാജ്, എം.എം. സിയാന എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി. പി അമൽരാജ് സ്വാഗതവും വടകര ഏരിയാ സെക്രട്ടറി എം കെ അക്ഷയ് നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply