നടുവണ്ണൂർ: ക്യാമ്പസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ അതിപ്രസരം നിയന്ത്രിക്കണമെന്ന ഗവർണറുടെ
തിട്ടൂരം അനുവദിക്കില്ലെന്ന് എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം പറഞ്ഞു.
വിദ്യാർത്ഥി രാഷ്ട്രീയം സംബന്ധിച്ച് മാർഗ രേഖ തയ്യാറാക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകുക വഴി വിദ്യാർത്ഥികളുടെ അവകാശങ്ങളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ഗവർണർ നടത്തുന്നതന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ ഐ എസ് എഫ് കോഴിക്കോട് ജില്ലാ കൺവെൻഷൻ നടുവണ്ണൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിബിൻ എബ്രഹാം.
പരിപാടിയിൽ എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ഹരികൃഷ്ണ ആർ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, ജില്ലാ എക്സി. അംഗം ടി എം ശശി, എഐഎസ്എഫ് സംസ്ഥാന ജോ. സെക്രട്ടറി ബി ദർശിത്ത്, സംസ്ഥാന കമ്മിറ്റി അംഗം ശ്രേയ ബാബു എന്നിവർ പ്രസംഗിച്ചു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി വൈശാഖ് കല്ലാച്ചി ഭാവി പ്രവർത്തന രേഖ അവതരിപ്പിച്ചു. അഭിനന്ദ് കെ പി സ്വാഗതവും അക്ഷത് പി ആർ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി അഭിനന്ദ് കെ പി (സെക്രട്ടറി ), അക്ഷത് പി ആർ, ആകാശ് ബി സുനിൽ (ജോ. സെക്രട്ടറിമാർ),

ശ്രേയ ബാബു (പ്രസിഡന്റ്), അതുൽ, ശ്വേത ശശീന്ദ്രൻ, ആഷ്ന മറിയം (വൈസ് പ്രസിഡന്റുമാർ) എന്നിവരെ തെരഞ്ഞെടുത്തു.









