Thursday, September 19, 2024
Local News

ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം


ആലപ്പുഴയിൽ ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം, നാല് പേർക്ക് പരുക്കേറ്റു. വള്ളിക്കുന്നം പടയണിവെട്ടം പുത്തൻചന്ത ലീലാവിലാസത്തിൽ ഇ.ലീലാമ്മ (58) ആണ് മരിച്ചത്. മകന്റെ വിവാഹം ക്ഷണിക്കാൻ ഓട്ടോറിക്ഷയിൽ കുടുംബവുമൊത്ത് പോകവെയാണ് അപകടമുണ്ടത്.

ഓട്ടോയിൽ ലീലാമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന അവരുടെ ജ്യേഷ്ഠത്തി ശ്രീദേവി, ശ്രീദേവിയുടെ മരുമകൾ സൗമ്യ, സൗമ്യയുടെ മകൾ, ഓട്ടോ ഡ്രൈവർ ജിതിൻ രമണൻ എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റു.


Reporter
the authorReporter

Leave a Reply