Local NewsPolitics

സിപിഐ ജില്ലാ ക്യാമ്പ്: സംഘാടക സമിതി രൂപീകരിച്ചു

Nano News

കോഴിക്കോട്: ജൂലൈ 4,5 തീയതികളിൽ കുന്ദമംഗലം മണ്ഡലത്തിലെ പെരിങ്ങളത്ത് നടക്കുന്ന സിപിഐ ജില്ലാ സംഘടനാ ക്യാമ്പിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ചേരിഞ്ചാലിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി വി ബാലൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് സംഘടനാ ക്യാമ്പിന്റെ പ്രാധാന്യത്തെപ്പറ്റി വിശദീകരിച്ചു. കെ കെ ബാലൻ മാസ്റ്റർ, പി കെ നാസർ, ടി എം ശശി, കെ മോഹനനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി ചൂലൂർ നാരായണൻ (ചെയർമാൻ), എം ബാലസുബ്രഹ്മണ്യൻ (കൺവീനർ), ജനാർദ്ദനൻ കളരിക്കണ്ടി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ചടങ്ങിൽ വി പി ശ്രീനിവാസൻ നന്ദി രേഖപ്പെടുത്തി. സംഘടനാ ക്യാമ്പ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.


Reporter
the authorReporter

Leave a Reply