കോഴിക്കോട്:ലയൺസ് ഇൻ്റർനാഷണൽ ഡിസ്ക് ട് 318 ഇയുടെ മെഗാ സർവ്വീസ് പ്രോജക്ട് ആയ കൃത്രിമ കാൽ വിതരണ ക്യാമ്പിൻ്റെ ഉൽഘാടനം ഡിസ്ട്രിക് ട് ഗവർണ്ണർ ലയൺ രവിഗുപ്‌ത നിർവ്വഹിച്ചു. ചേവായൂർ സി. ആർ. സിയിൽ വെച്ചു നടന്ന ചടങ്ങിൽ നൂറോളം ഗുണഭോക്താക്കൾക്കാണ് കൃത്രിമ കാൽ വിതരണം ചെയ്തത്. മാർച്ച്‌മാസത്തിൽ തുടങ്ങിയ ക്യാമ്പിൽ ഗുണഉപഭോത്താക്കളുടെ അളവ് എടിത്തു കൊണ്ട്, അനുയോജ്യമായ രീതിയിൽ കൃത്യമക്കാൽ നിർമിച്ചു നൽകുകയായിരുന്നു.
ചടങ്ങിൽ സിനിമാനടൻ ജോയ് മാത്യൂ മുഖ്യാതിഥി ആയിരുന്നു .
ലയൺ വിഷോബ് പനങ്ങാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ ലയൺ ഷിബു. വി.സി. അദ്ധ്യക്ഷത വഹിച്ചു.
ചേവായൂരിലുള്ള സി. ആർ .സി ഡയറക്ടർ ഡോക്‌ടർ റോഷൻ ബിജിലി, ശ്രീ അക്ഷയ്, പ്രോഗ്രാം ഡയറക്ടർ ലയൺ നിസാം പള്ളിയാൽ, വൈസ് ഗവർണർമാരായ ലയൺ സൂരജ്, ലയൺ വൽസല ഗോപിനാഥ്, മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ഐപ്പ് തോമസ്, ലയൺ ചന്ദ്രൻ തിക്കോടി, ലയൺ ടിജി ബാലൻ, ലയൺ റിജ ഗുപ്‌ത എന്നിവർ പ്രസംഗിച്ചു,ലയൺ സുബൈർ കൊളക്കാടൻ, അജിത്ത് നല്ലേടത്തു,ബോബിഷ് കുന്നത്ത്,Dr മനോജ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി










