തൊഴില്‍ ഉറപ്പുവരുത്താന്‍ വ്യത്യസ്തങ്ങളായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും- മന്ത്രി പി.എ മുഹമ്മദ് റിയാസ്
കോഴിക്കോട്:വിവിധ മേഖലകളില്‍ തൊഴില്‍ ഉറപ്പുവരുത്താന്‍ വ്യത്യസ്തങ്ങളായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റേയും എംപ്ലോയ്ബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘നിയുക്തി 2021’... Read More
ഗതാഗത കുരുക്കിന് പരിഹാരം; വട്ടക്കിണര്‍-അരീക്കാട് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഉടന്‍- മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്:ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി വട്ടക്കിണറില്‍ നിന്നാരംഭിച്ച് അരീക്കാട് അവസാനിക്കുന്ന മേല്‍പ്പാലത്തിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലാ സഹകരണ പ്രസ്സ്... Read More
ഇടത് പക്ഷ സർക്കാർ ജനവഞ്ചനയുടെ പര്യായം – ബി.ജെ.പി
ചേളന്നൂർ :ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേന്ദ്ര ഗവൺമെൻ്റ് കാണിച്ച മാതൃകയിൽ പെട്രോൾ ഡീസൽ വില കുറച്ച് ജനപക്ഷത്ത് നിന്നപ്പോൾ ഒരു കാരണവശാലും വില കുറക്കാൻ സാധ്യമല്ലെന്ന്... Read More
മൈജിയുടെ ഏറ്റവും പുതിയ ഷോറും പുതിയറയിൽ പ്രവർത്തനം ആരംഭിച്ചു
കോഴിക്കോട് :ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഷോറൂം കോഴിക്കോട് പുതിയറയിൽ പ്രവർത്തനമാരംഭിച്ചു. ഏറ്റവും നല്ല ഗാഡ്ജറ്റുകൾ ഏറെ ഓഫറുകളോടെ ലഭ്യമാക്കി മികച്ച കളക്ഷനൊപ്പം... Read More
ആസ്റ്റർ മിംസിന് ‘ഹോം ഹെൽത്ത് കെയർ ബ്രാൻഡ്’ പുരസ്‍കാരം നൽകി ഐഎച്ച്ഡബ്ള്യു
കോഴിക്കോട് ആസ്റ്റർ മിംസിന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹോം ഹെൽത്ത് കെയർ ബ്രാൻഡ് എന്ന ബഹുമതി. ഇന്റഗ്രേറ്റഡ് ഹെൽത്ത് & വെൽബീയിംഗ് (IHW) കൗൺസിൽ ആണ് ആസ്റ്റർ മിംസിന്... Read More
ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ഡിജിറ്റൽ പരിവർത്തന പുരസ്‌കാരം
കോഴിക്കോട്: ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സാങ്കേതിക വിഭാഗം വികസിപ്പിച്ചെടുത്ത ‘കോവിഡ് വാരിയേഴ്‌സ്’ പ്ലാറ്റ്‌ഫോം, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ‘ഡിജിറ്റൽ പരിവർത്തന പുരസ്‌കാരം 2021’ന് അർഹമായി. സി.ഐ.ഐ – ടാറ്റാ കമ്യൂണിക്കേഷൻസ് സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ (CDT) ഏർപ്പെടുത്തിയ പ്രസ്തുത പുരസ്‌കാരം, ഡിജിറ്റൽ പരിവർത്തനത്തിന്റെ പരിധിയിൽ വരുന്ന ഏറ്റവും മികച്ച പരിശ്രമങ്ങൾക്കും, പ്രവൃത്തികൾക്കും, സാങ്കേതിക വൈദഗ്ധ്യത്തിനുമുള്ള അംഗീകാരമാണ്. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഫലവത്തായ നിർവഹണത്തിനായി രൂപകല്പന ചെയ്തിട്ടുള്ള ‘കോവിഡ് വാരിയേഴ്‌സ്’ പ്ലാറ്റ്‌ഫോം ‘സേവന ഉത്കൃഷ്ടത’ വിഭാഗത്തിൽ ‘ഏറ്റവും നൂതനമായ മികച്ച പ്രാക്ടീസ്’ എന്ന പുരസ്‌കാരത്തിനാണ് അർഹമായത്. ഇന്ത്യയിലെ പ്രമുഖ കമ്പനികൾ നാമനിർദ്ദേശം ചെയ്യപ്പെട്ട ഈ പുരസ്‌കാരം നേടിയ ഒരേയൊരു ആശുപത്രിയാണ് ബേബി മെമ്മോറിയൽ. കോവിഡ്-19 മഹാമാരി നമ്മുടെ ജീവിതത്തിൽ വലിയ മാറ്റമാണുണ്ടാക്കിയത്. കോവിഡ് ഉയർത്തിയ വെല്ലുവിളിയെ നേരിടാൻ വിവിധ വ്യവസ്ഥകളും പ്രോട്ടോക്കോളുകളും സ്ഥാപനങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിലും, ഇത്തരം പരിശ്രമങ്ങളുടെ ഏകീകരണവും നിർവഹണവും മറ്റൊരു വെല്ലുവിളിയായിരുന്നു. കോവിഡ്-19മായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ വിവര സാങ്കേതിക വിഭാഗം, ആശുപത്രി നേതൃത്വത്തിന്റെ സഹായത്തോടെ സാങ്കേതികതയിൽ അടിസ്ഥാനമായ ഒരു പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തു. കമ്പ്യൂട്ടർ വിഷൻ, നാച്വറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്‌സ് എന്നിവയാണ് ‘കോവിഡ് വാരിയേഴ്‌സ്’ പ്ലാറ്റ്‌ഫോമിന് കരുത്തേകുന്നത്. ഐ.ഡി.സി. ഇൻഡസ്ട്രി ഇന്നവേഷൻ പുരസ്‌കാരം, കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത്‌കെയർ ഓർഗനൈസേഷൻസിന്റെ ‘ഹോസ്പിറ്റൽ ഇന്നവേഷൻ ഷോകേസ്’ പുരസ്‌കാരം, ഡിജിറ്റൽ ടെക്‌നോളജി സെനറ്റ് പുരസ്‌കാരം, ഫ്രണ്ട്‌ലൈൻ വാരിയേഴ്‌സ് പുരസ്‌കാരം, ഹെൽത്ത്‌കെയർ ഹോണേഴ്‌സ് പുരസ്‌കാരം എന്നിവ ‘കോവിഡ് വാരിയേഴ്‌സ്’ മുമ്പുതന്നെ സ്വന്തമാക്കിയിട്ടുണ്ട്.
വടകര താലൂക്ക് ഓഫീസിലെ തീപിടിത്തം, തീയിട്ടെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍
വടകര :താലൂക്ക് ഓഫീസിന് തീയിട്ടെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. ആന്ധ്ര സ്വദേശിയായ സതീഷ് നാരായണന്‍ ആണ് പൊലീസ് പിടിയിലായത്. മുമ്പ് തീപിടിത്തം ഉണ്ടായ സമീപത്തെ കെട്ടിടങ്ങളില്‍ ഇയാള്‍ വന്നിരുന്നു എന്ന് പൊലീസ്... Read More
ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബില്ല് തിങ്കളാഴ്ച ലോക്സഭയിൽ
ദില്ലി: ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. കള്ളവോട്ട് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ... Read More
ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ കൂറ്റൻ ശിൽപ്പം അനാച്ഛാദനം ചെയ്തു.
കൃഷ്ണേന്ദു ഗുരുവായൂർ:അര നൂറ്റാണ്ടിലേറെക്കാലം ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച ഗജരത്നം പത്മനാഭന്റെ ശിൽപ്പം അനാച്ഛാദനം ചെയ്തു. ആനയഴകിന്റെ അളവുകളും ഭാവങ്ങളും അതേ പോലെ പകർത്തിയാണ് പത്മനാഭനെ വാർത്തെടുത്തത്. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ... Read More
തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു;കൃഷ്ണപ്രിയ നേരിട്ടത് മാനസികപീഡനം
കോഴിക്കോട്: മാനസക്കും നിതിനക്കും പിന്നാലെ മറ്റൊരു പെണ്‍കുട്ടി കൂടി പ്രണയപ്പകക്ക് ഇരയായിരിക്കുന്നു. കോഴിക്കോട് തിക്കോടിയില്‍ വെറും 22 വയസ്സ് മാത്രം പ്രായമുള്ള, ജീവിതത്തെ സ്വപ്‌നം കണ്ട് തുടങ്ങിയ കൃഷ്ണപ്രിയ എന്ന... Read More









